കാറിന് പോകാൻ വഴി ചോദിച്ച യുവതിക്ക് നേരെ ഡൽഹിയിൽ അജ്ഞാതെൻറ ആക്രമണം
text_fieldsന്യൂഡൽഹി: റോഡിൽ തടസം സൃഷ്ടിച്ചയാളോട് കാർ മുന്നോട്ടെടുക്കാൻ വഴി ആവശ്യപ്പെട്ട യുവതിക്ക് നേരെ ഡൽഹിയിൽ അ ജ്ഞാതെൻറ ആക്രമണം. ഡൽഹിയിലെ പോഷ് സൈനിക് ഫാംസ് മേഖലയിലാണ് സംഭവം.
റോഡിൽ തടസം സൃഷ്ടിച്ച ആളോട് കാറിെൻറ വിൻഡോ ഗ്ലാസ് താഴ്ത്തി, വഴി നൽകാൻ യുവതി ആവശ്യപ്പെടുകയായിരുന്നു. ഉടനെ അക്രമി യുവതിയോട് സഭ്യമല്ലാത്ത രീതിയിൽ ആക്രോശിക്കുകയും കാറിനുള്ളിലേക്ക് കൈയിട്ട് അവരുടെ മുഖത്ത് അടിക്കുകയുമായിരുന്നു. ഇതോടെ അലറി വിളിച്ച സ്ത്രീ അടിയന്തര ഘട്ടത്തിൽ വിളിക്കേണ്ടതായ 100,102 സമ്പറുകളിൽ വിളിച്ചെങ്കിലും കിട്ടിയില്ല.
തുടർന്ന് പ്രാണരക്ഷാർത്ഥം വാഹനം വേഗത്തിൽ മുന്നോട്ടെടുക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും അയാൾ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് സ്ത്രീ സമീപത്തെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. വനിതാ ആർക്കിടെക്കായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി ആയിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
