
കോവിഡ് വാക്സിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ചു; ബന്ധുവിന്‍റെ വീട്ടിൽനിന്ന് 30 പവൻ കവർന്ന യുവതി പിടിയിൽ
text_fieldsചെന്നൈ: കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്താമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ച് വീട്ടിൽനിന്ന് 30 പവെൻറ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. പെരമ്പലൂർ കീഴ്ക്കരക്കാട് സത്യ(30) ആണ് പ്രതി.
അകന്നബന്ധുവായ കൃഷ്ണമൂർത്തിയുടെ വീട്ടിലെത്തി തെൻറ പക്കൽ കോവിഡ് വാക്സിനുണ്ടെന്ന് അറിയിച്ചു. തുടർന്ന് കൃഷ്ണമൂർത്തിയും കുടുംബാംഗങ്ങളും കുത്തിവെപ്പിന് സമ്മതിച്ചു. കൃഷ്ണമൂർത്തി, ഭാര്യ രാസാത്തി, രണ്ട് പെൺമക്കൾ എന്നിവരാണ് കുത്തിവെപ്പിന്
കോവാക്സിന് പകരം മയക്കുമരുന്ന് കുത്തിെവച്ചതോടെ നാലുപേരും ബോധരഹിതരായി. തുടർന്ന് 30 പവെൻറ സ്വർണാഭരണങ്ങളുമായി പ്രതി കടന്നുകളയുകയായിരുന്നു. അടുത്തദിവസം രാവിലെ ബോധം തെളിഞ്ഞതോടെയാണ് തട്ടിപ്പിനിരയായ വിവരമറിയുന്നത്. തുടർന്ന് രാമനത്തം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സത്യയെ മംഗലാപുരത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
