Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയൽവാസിയായ സ്ത്രീ അഞ്ചുവയസുകാരിയെ 15 ാംനിലയിൽ നിന്നും താഴേക്കെറിഞ്ഞു
text_fieldsbookmark_border
മുംബൈ: വഴക്കിനെ തുടർന്ന് സ്ത്രീ അയൽക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെ ഫളാറ്റിെൻറ 15 ാം നിലയിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. കുഞ്ഞ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
മുംബൈയിലെ ബൈകുളയിൽ വിഘ്നാഹർതാ ബിൽഡിങ്ങിൽ തിങ്കളാഴ്ച 12.30 ഒാടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവും അയൽക്കാരിയും തമ്മിൽ വഴക്കുണ്ടായി. കുപിതയായ അയൽക്കാരി അടുത്തു നിന്നിരുന്ന കുഞ്ഞിനെ ബാൽക്കണിയിൽ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ കെ.ഇ.എം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സ്ത്രീക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുതിയിട്ടില്ല.
Next Story
