Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ പരിശോധനക്കിടെ യുവതിയെ ഡോക്​ടർമാർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
യു.പിയിൽ പരിശോധനക്കിടെ യുവതിയെ ഡോക്​ടർമാർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
cancel

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിലെ ക്ലിനിക്കിൽ പരിശോധനക്ക്​ പോയ 25കാരിയെ ഡോക്ടർമാർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അശോക് ​കുമാർ, അഖിൽ എന്നിവർക്കെതിരെ പൊലീസ്​ കേസെടുത്തു. ക്ലിനിക്കി​​െൻറ ഉടമയാണ്​ അശോക്​ കുമാർ. ഇരുവരും ഒളിവിലാണ്​. വെള്ളിയാഴ്​ചയാണ്​ സംഭവം. 

മാതാവിനും സഹോദരനുമൊപ്പമാണ്​ യുവതി ക്ലിനിക്കിൽ പോയത്​. കുടുംബാംഗങ്ങൾ മുറിക്ക്​ പുറത്ത്​ കാത്തിരുന്നു. ഈ സമയം പരിശോധനക്കായി മുറിയിലെത്തിയ യുവതിയെ ഡോക്​ടർമാർ പീഡിപ്പിക്കുകയായിരുന്നു.

പരിശോധന കഴിഞ്ഞ്​ വീട്ടിലെത്തിയ യുവതി തനിക്ക്​ നേരിട്ട ദ​ുരനുഭവം വീട്ടുകാരോട്​ വെളി​​പ്പെടുത്തി. ഇതേതുടർന്ന് യുവതിയുടെ ക​​ുട​ുംബാംഗങ്ങൾ​ ക്ലിനിക്കിലെത്തുകയും പ്രതികളെ മർദ്ദിക്കുകയും ചെയ്​തു. തുടർന്ന്​ ഡോക്​ടർമാർക്കെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casesexual assaultmalayalam newsindia newsUttar Pradesh
News Summary - UP Woman Allegedly Sexually Assaulted By Doctors During Check-Up -india news
Next Story