ഡൽഹിയിൽ ജോലി തേടിയെത്തിയ യുവതിയെ കാറിൽ െവച്ച് പീഡിപ്പിച്ചു
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജോലി തേടിയെത്തിയ യുവതിയെ കാറിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തു. നോയിഡയിൽ താമസിക്കുന്ന 20 കാരിയായ യുവതിയാണ് പീഡനത്തിരയായത്. സംഭവത്തിൽ ഡ്രൈവർ അമന് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഡൽഹിയിൽ ജോലി തേടിയെത്തിയ യുവതി എയിംസിന് സമീപം ടാക്സി കാത്തുനിൽക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിപ്പിച്ച കാറിെലത്തിയ ആൾ ഇവർക്ക് ലിഫ്റ്റ് നൽകി. തുടർന്ന് യാത്രാ മധ്യേ സൗത്ത് ഡൽഹിയിലെ മോട്ടി ബാഗിന് സമീപത്ത് വെച്ച് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ കാർ ഉപേക്ഷിച്ച് ഡ്രൈവർ ഒാടിരക്ഷപ്പെട്ടു. സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് എത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സി.ഐ.എസ്.എഫ് കോണ്സ്റ്റബിളിന്റെയാണ് കാര്‍ എന്നാണ് റിപ്പോർട്ട്. കാറിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ വ്യാജമാണെന്ന് കരുതുന്നു. സംഭവത്തിൽ പൊലീസും ആഭ്യന്തര മന്ത്രാലയവും അന്വേഷണം ആരംഭിച്ചു.
തലസ്ഥാനത്ത് നിർഭയ സംഭവമുണ്ടായി നാല് വർഷം തികയുന്ന ദിവസമാണ് ഓടുന്ന വാഹനത്തിൽവെച്ച് യുവതി പീഡനത്തിനിരയായത്.
