മകൻ വീട്ടിൽ പൂട്ടിയിട്ടു; വൃദ്ധമാതാവ് വിശന്ന് മരിച്ചു
text_fieldsഷാജഹാൻപുർ (യു.പി): മകൻ വീട്ടിൽ പൂട്ടിയിട്ടതിനെ തുടർന്ന് ഭക്ഷണം കിട്ടാതെ വൃദ്ധമാത ാവിന് ദാരുണാന്ത്യം. ഷാജഹാൻപുർ റെയിൽവേ കോളനിയിൽ താമസിക്കുന്ന 80കാരിയാണ് മരിച്ച ത്. വീട്ടിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. വിശന്ന് വലഞ്ഞാകാം മരണമെന്ന് പൊലീസ് പറഞ്ഞു. ഷാജഹാൻപുർ റെയിൽവേസ്റ്റേഷനിലെ ടിക്കറ്റ് കലക്ടറായ സലിൽ ചൗധരിയാണ് മാതാവിനെ പൂട്ടിയിട്ടത്.
എത്രദിവസം മുമ്പാണ് വീട് പൂട്ടി പോയതെന്ന് വ്യക്തമല്ല. രണ്ടുമാസമായി ഇയാൾ ജോലിക്ക് എത്തിയിട്ടില്ലെന്ന് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഒാം ശിവ് അവസ്തി പറഞ്ഞു. കൃത്യമായി ജോലിക്ക് വരാത്തതിനെ തുടർന്ന് മുമ്പ് രണ്ടുവട്ടം ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അവസ്തി പറഞ്ഞു. ആലംബാഗ് സ്വദേശിയായ ചൗധരിയെ 2005ലാണ് ഷാജഹാൻപുരിൽ നിയമിച്ചതെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അഡീഷനൽ പൊലീസ് സൂപ്രണ്ട് ദിനേഷ് ത്രിപാഠി അറിയിച്ചു.
