Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓടുന്ന കാറിൽ...

ഓടുന്ന കാറിൽ ആറുവയസുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗം ചെയ്തു

text_fields
bookmark_border
rape case image
cancel
Listen to this Article

റൂർക്കീ: ഉത്തരാഖണ്ഡിൽ ഓടുന്ന കാറിൽ ആറുവയസുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗത്തിനിരയാക്കി. കാറിൽ ലിഫ്റ്റ് നൽകിയാണ് യുവാവും സംഘവും ഇവർക്കു നേരെ അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തീർഥാടന കേന്ദ്രം സന്ദർശിച്ച് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും മകളും.

ഇവർക്ക് ലിഫ്റ്റ് നൽകി സോനു എന്നയാൾ കാറിൽ കയറ്റുകയായിരുന്നു. സോനുവിന്റെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. ഓടുന്ന കാറിൽ യുവതിയെയും മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം ഇവരെ കനാലിനു സമീപം ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. അർധരാത്രി സ്റ്റേഷനിലെത്തിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

ഇരുവരെയും റൂർക്കിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ​ കേസെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി. എത്ര പേർ കാറിലുണ്ടായിരുന്നു എന്ന കാര്യം യുവതിക്ക് കൃത്യമായി ഓർമയില്ലെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhandcrime newsgang rape case
News Summary - Woman, 6-Year-Old Daughter Gangraped In Moving Car
Next Story