കൊല്ലപ്പെട്ട യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പികൾ
text_fieldsഭോപ്പാൽ: സ്വകാര്യ ഭാഗങ്ങളിൽ ബിയർ, സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ കുത്തി നിറച്ച നിലയിൽ 35 വയസ്സുള്ള യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തു. അശോക് നഗറിലെ ഒറ്റ മുറി വീട്ടിൽ ഒരു പുരുഷനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇരുവരും കൂലി തൊഴിലാളികളാണ്.
സ്ത്രീ ബലാൽസംഗത്തിന് ഇരയായതിന് ശേഷം കൊലചെയ്യപ്പെട്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ബിയർ കുപ്പിയും കോള ബോട്ടിലുകളും ഉപയോഗിച്ച് സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കേൽപ്പിച്ചിട്ടുണ്ട്. തല ചുമലിരിടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
യുവതിയുടെ കൂടെ താമസിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ നാലാമത്തെ ഭാര്യയാണ് മരിച്ച സ്ത്രീയെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
യുവതിക്ക് അയൽവാസിയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇയാൾ ഒളിവിലാണ്.
വീട്ടിൽ നിന്നും ദുർഗന്ധം ഉയർന്നതിനെ തുടർന്ന് അയൽവാസികളായിരുന്നു പൊലീസിനെ വിവരം അറിയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
