ബിഹാറിൽ കുടുംബകലഹത്തെ തുടർന്ന് 30 വയസുകാരിയെ ഭർതൃവീട്ടുകാർ തല്ലിക്കൊന്നു
text_fieldsപട്ണ: ബിഹാറിലെ റോഹ്താസ് ജില്ലയിലെ നൗഹട്ടയിൽ 30 വയസുകാരിയെ ഭർതൃവീട്ടുകാർ മർദിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. എട്ട് പേർക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭർതൃവീട്ടുകാരായ, അമ്മാവൻ ശംഭു വിശ്വകർമ, രണ്ട് ആൺമക്കൾ എന്നിവരുൾപ്പെടെ കേസിൽ ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ ഗർവ ജില്ലയിലെ ഒളിത്താവളത്തിൽനിന്നാണ് പൊലീസ് ശംഭു വിശ്വകർമയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് റൗഷൻ കുമാർ പറഞ്ഞു.
മരിച്ച സവിത ദേവി പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾക്കൊപ്പമാണ് താമസിച്ചിരുന്നത്. സവിതയുടെ ഭർത്താവ് അരവിന്ദ് വിശ്വകർമ സംസ്ഥാനത്തിന് പുറത്താണ് ജോലിചെയ്യുന്നത്. സവിത ഒരു വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുമായി ഇഷ്ടത്തിലായിരുന്നുവെന്നും ഭർത്താവിന്റെ ബന്ധുക്കൾ അവരുടെ കൂടിക്കാഴ്ചകളെ എതിർത്തിരുന്നുവെന്നും അത് അവർക്കിടയിൽ പലപ്പോഴും തർക്കങ്ങൾക്ക് കാരണമായെന്നും പൊലീസ് പറഞ്ഞു. ഇതാകാം കൊലപാതകത്തിനു പിന്നിലെ കാരണമെന്ന് സംശയിക്കുന്നതായും അവർ വ്യക്തമാക്കി.
വയലിൽനിന്ന് വെണ്ടക്ക പറിക്കാൻ പോയ സമയത്താണ് ശംഭുവും കുടുംബാംഗങ്ങളും സവിതയെ ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ സവിത മരിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും വൈകാതെ പ്രതികളെ എല്ലാവരെയും പിടികൂടുമെന്നും പൊലീസ് സൂപ്രണ്ട് റൗഷൻ കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

