Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിലാളികൾ കോടതി...

തൊഴിലാളികൾ കോടതി കയറി; യോഗി സർക്കാർ തൊഴിലാളി വിരുദ്ധ നിയമം പിൻവലിച്ചു

text_fields
bookmark_border
തൊഴിലാളികൾ കോടതി കയറി; യോഗി സർക്കാർ തൊഴിലാളി വിരുദ്ധ നിയമം പിൻവലിച്ചു
cancel

ലഖ്​നോ: ലോക്​ഡൗണി​​​െൻറ മറവിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്​ സർക്കാർ കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ നിയമം ഒടുവിൽ പിൻവലിച്ചു. നിയമത്തിനെതിരെ തൊഴിലാളി സംഘടനകൾ കോടതിയെ സമീപിച്ചതോടെയാണ്​ തീരുമാനം.

1948ലെ ഫാക്ടറി നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തുന്ന വിജ്ഞാപനമാണ്​ മേയ്​ എട്ടിന്​ സർക്കാർ പാസാക്കിയത്​. ഇതുപ്രകാരം, ദൈനംദിന ജോലി സമയം നിലവിലുള്ള 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ഉയർത്തിയിരുന്നു. ഫാക്ടറി ഉടമകൾക്ക് ഇളവുകൾ നൽകുകയും ചെയ്​തു. 

ഇതിനെതിരെ യു.പി വർക്കേഴ്സ് ഫ്രണ്ട് എന്ന സംഘടനയാണ്​ അലഹബാദ് ഹൈകോടതിയെ സമീപിച്ചത്​. വിഷയം പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് നോട്ടീസ് നൽകിയിരുന്നു. തൊഴിൽ സമയം വർധിപ്പിക്കാനുള്ള വിജ്ഞാപനം പിൻവലിച്ച്​ വിവരം കോടതിയെ അറിയിക്കണമെന്ന് തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുരേഷ് ചന്ദ്രക്ക്​ നിർദ്ദേശം നൽകുകയും ചെയ്​തിരുന്നു. ഈ കേസ്​ നാളെ പരിഗണിക്കാനിരിക്കെയാണ്​ സർക്കാർ വിജ്ഞാപനം പിൻവലിച്ചത്​. 

യു.പി, മധ്യപ്രദേശ്​, ഗുജറാത്ത്​ ​തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെ​തിരെ ആർ.എസ്​.എസി​ന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ്​ പ്രക്ഷോഭത്തിന്​ ആഹ്വാനം ചെയ്​തിരുന്നു. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യവിരുദ്ധ രാജ്യങ്ങളിൽ പോലും നടപ്പാക്കാത്തതുമായ കാര്യങ്ങളാണ്​ ബി.ജെപി ഭരിക്കുന്ന സംസ്​ഥാനങ്ങളിൽ നടക്കുന്നതെന്നാണ്​ ബി.എം.എസ്​ ആരോപിച്ചത്​​.

തൊഴിലാളി ദ്രോഹനയം പിൻവലിക്കാനാവശ്യപ്പെട്ട്​ പ്രസ്​തുത സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക്​ സംഘടന കത്തെഴുതിയിരുന്നു. എന്നാൽ, മധ്യപ്രദേശ്​ മുഖ്യമന്ത്രി മാത്രമാണ് ഞങ്ങളുടെ പ്രതിനിധി സംഘത്തെ കാണാനുള്ള മര്യാദയെങ്കിലും കാണിച്ചതെന്ന്​ ബി.എം.എസ്​ ദേശീയ കമ്മറ്റി വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u.plabourswork hoursFactories ActYogi Adityanath
News Summary - U.P. withdraws notification on increased work hours
Next Story