Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.ടി നിയമ ഭേദഗതി...

ഐ.ടി നിയമ ഭേദഗതി പിൻവലിക്കണം; മാധ്യമസ്വാതന്ത്ര്യം തകർക്കപ്പെടുമെന്ന് സംഘടനകളുടെ മുന്നറിയിപ്പ്

text_fields
bookmark_border
ഐ.ടി നിയമ ഭേദഗതി പിൻവലിക്കണം; മാധ്യമസ്വാതന്ത്ര്യം തകർക്കപ്പെടുമെന്ന് സംഘടനകളുടെ മുന്നറിയിപ്പ്
cancel

ന്യൂഡൽഹി: മാധ്യമസ്വാതന്ത്ര്യത്തിന് കനത്ത വെല്ലുവിളിയുയർത്തുന്ന 2026ലെ ഐ.ടി ഭേദഗതി നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കണമെന്ന് രാജ്യത്തെ പ്രമുഖ മാധ്യമ സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു. ശനിയാഴ്ച ഡൽഹി പ്രസ് ക്ലബ്ബിൽ ചേർന്ന ആറ് സംഘടനകളുടെ യോഗത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നത്.

പുതിയ ഭേദഗതികൾ മാധ്യമപ്രവർത്തനത്തെ സെൻസർഷിപ്പിന് വിധേയമാക്കുമെന്നും ഇത് ജനാധിപത്യപരമായ അഭിപ്രായപ്രകടനങ്ങളെ തടയുന്ന 'ചില്ലിങ് ഇഫക്റ്റ്' സൃഷ്ടിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ഡിജിപബ്, പി.സി.ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രമേയം പാസാക്കിയത്.

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നീക്കം ചെയ്യാൻ നൽകുന്ന സമയം മൂന്ന് മണിക്കൂറായി ചുരുക്കിയത് സ്വതന്ത്ര മാധ്യമപ്രവർത്തകരെയും ചെറുകിട ഡിജിറ്റൽ ചാനലുകളെയും ലക്ഷ്യം വെച്ചുള്ളതാണെന്ന് യോഗം കുറ്റപ്പെടുത്തി. ഐ.ടി നിയമത്തിലെ സെക്ഷൻ 69എ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും നിയമനിർമ്മാണത്തിന് മുൻപ് മാധ്യമപ്രവർത്തകരുമായി ചർച്ച നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർലമെന്റ് അംഗങ്ങളുടെ പിന്തുണ തേടാനും യോഗം തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press freedomJouralistit act
News Summary - Withdraw IT Act amendments: Organizations warn of threat to media freedom.
Next Story