രാജ്യത്ത് 45,000പേർക്ക് കൂടി കോവിഡ്; ആകെ രോഗബാധിതർ 85.5 ലക്ഷം
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 85,53,657 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
24 മണിക്കൂറിനുള്ളിൽ 490 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1,26,611 ആയി. 5,09,673 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 79,17,373 പേർ ഇതിനകം രോഗമുക്തി നേടി.
കേരളത്തിൽ 81,940 പേർ ചികിത്സയിലുണ്ട്. 1692 പേർ മരിച്ചു. 4,02,477 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ 97,296 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 45,240 പേർ മരിച്ചു. 15,77,322 പേർ രോഗമുക്തി നേടി.
കർണാടകയിൽ 11,391 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 33,697 പേർ ചികിത്സയിലാണ്. 8,01,799 പേർ രോഗമുക്തരായി.
ഡൽഹിയിൽ 41,857 പേരാണ് ചികിത്സയിലുള്ളത്. 6,989 പേർ മരണത്തിന് കീഴടങ്ങി. 3,89,683 പേർ രോഗമുക്തി നേടി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ കണക്കനുസരിച്ച് ഞായറാഴ്ച വരെ 11,85,72,192 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇതിൽ 8,35,401 സാമ്പിളുകൾ ഞായറാഴ്ച മാത്രം പരിശോധിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

