Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗ്രാമം പാഠശാലയായി, ചുവരുകൾ ബ്ലാക്​ബോർഡ്​, ക്ലാസെടുക്കുന്നത്​ ലൗഡ്​ സ്​പീക്കറുകളിൽ; വ്യത്യസ്​തമായി കോവിഡ്​ കാല​ത്തെ പഠനം
cancel
Homechevron_rightNewschevron_rightIndiachevron_rightഗ്രാമം പാഠശാലയായി,...

ഗ്രാമം പാഠശാലയായി, ചുവരുകൾ ബ്ലാക്​ബോർഡ്​, ക്ലാസെടുക്കുന്നത്​ ലൗഡ്​ സ്​പീക്കറുകളിൽ; വ്യത്യസ്​തമായി കോവിഡ്​ കാല​ത്തെ പഠനം

text_fields
bookmark_border

റാഞ്ചി: സ്​മാർട്ട്​ഫോണുകളും ഒാൺ​ൈലൻ ക്ലാസുകളും അന്യമായ ഒരിടത്ത് അതിജീവനത്തിന്​ പുതിയൊരു സാധ്യത കണ്ടെത്തിയിരിക്കുകയാണീ ഗ്രാമീണർ. ജാർഘണ്ഡിലെ ദുംക ഗ്രാമത്തിലാണ്​ കൊറോണക്കാലത്ത്​ വ്യത്യസ്​തമായ പാഠശാലകൾ ഒരുക്കിയിരിക്കുന്നത്​. ദുംകയിലെ തദ്ദേശീയരിലധികവും ആദിവാസികളാണ്​. പരിമിതമായ സൗകര്യങ്ങളിലാണ്​ ഇവരുടെ ജീവിതം. ഇതിനിടയിലാണ്​ കൊവിഡ്​ മഹാമാരിയുടെ വരവ്​.

സ്​കൂളുകൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം മുടങ്ങുകയും ചെയ്​തു. സാമൂഹിക അകലം പാലിച്ച്​ ക്ലാസുകൾ സംഘടിപ്പിക്കുക എന്ന വെല്ലുവിളിയിൽ നിന്നാണ്​ പുതിയ ആശയം ഉടലെടുത്തത്​. ഗ്രാമത്തെ മുഴുവനും വിദ്യാലയമാക്കി മാറ്റുകയാണ്​ ദുംകയിൽ ചെയ്​തിരിക്കുന്നത്​. വീടുകളുടെ ചുവരുകൾ ബ്ലാക്ക്ബോർഡുകളായി, അകലം പാലിച്ചിരിക്കുന്ന വിദ്യാർഥികൾക്ക്​ അധ്യാപകർ ഉച്ചഭാഷിണികൾ വഴി ക്ലാസെടുക്കുന്നു.ദുംകയിലെ ജർമുണ്ടി ബ്ലോക്കിന് കീഴിലാണ്​ ഇത്തരമൊരു വിദ്യാലയം പ്രവർത്തിക്കുന്നത്​. 'ഉത്ക്രമിത് മധ്യ വിദ്യാലയത്തിലെ'പ്രിൻസിപ്പൽ സപൻ കുമാറാണ്​ നവീനമായ ആശയത്തിന്​ പിന്നിൽ.


പ്രവർത്തന രീതി

കുട്ടികൾ അവരുടെ വീടുകൾക്ക് പുറത്താണ്​ ഇരിക്കുക. വീടുകളുടെ വരാന്തകളാണ്​ ക്ലാസ്​ മുറി. വീടുകളുടെ ചുവരുകളിൽ ബ്ലാക്​ബോർഡുകൾ തയ്യാറാക്കിയിട്ടുണ്ട്​. അധ്യാപകർ നൽക​ുന്ന പാഠങ്ങൾ ബ്ലാക്​ബോർഡുകളു​െട സഹായത്തോടെ വിദ്യാർഥികൾ പൂർത്തിയാക്കും. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ്​ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്​. അധ്യാപകർ ഉച്ചഭാഷിണികളിലൂടെയാണ്​ വിദ്യാർഥികളുമായി സംവദിക്കുക. ത​െൻറ സ്​കൂളിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്മാർട്ട്‌ഫോണുകൾ ലഭ്യമല്ല എന്ന്​കണ്ടാണ്​ പ്രിൻസിപ്പൽ പുതിയ സംരംഭം സ്വീകരിച്ചത്.

ഒൗദ്യോഗിക കണക്കനുസരിച്ച് ജാർഖണ്ഡിലെ 42 ലക്ഷം വിദ്യാർഥികളിൽ 19 ശതമാനം പേർക്ക് മാത്രമേ സാക്ഷരതാ വകുപ്പ് നടത്തുന്ന വാട്​സ്ആപ്പ് ക്ലാസുകളിൽ പ​​െങ്കടുക്കാനാവൂ.'മിക്ക കുട്ടികൾക്കും സ്​മാർട്ട്‌ഫോണുകൾ ഇല്ലാത്തതിനാൽ അവർക്ക് വാട്​സ്ആപ്പിലെ ഓൺലൈൻ ക്ലാസുകൾ ലഭിക്കുന്നില്ല. ഗ്രാമത്തിലെ 295 കുട്ടികളുടെ ഭാവി അപകടത്തിലാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ എനിക്ക് ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ല.

പെട്ടെന്ന് മനസ്സിൽ വന്ന പരിഹാരം എന്തുകൊണ്ടാണ് അവരവരുടെ വീടുകളിൽ പോയി പഠിപ്പിക്കാം എന്നതാണ്​'-പ്രിൻസിപ്പൽ സപൻ കുമാർ പറയുന്നു. തുടർന്ന്​ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അവരെ പുതിയപഠന രീതി ബോധ്യപ്പെടുത്തുകയായിരുന്നു. വിദ്യാർഥികളും ഈ സംരംഭത്തിൽ സന്തുഷ്ടരാണ്. 'എനിക്ക് സ്മാർട്ട്‌ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ പ​െങ്കടുക്കാൻ കഴയുന്നില്ല. പക്ഷെ ഇപ്പോൾ സാധാരണ ക്ലാസുകൾ പോലെത​െന്ന പുസ്തകങ്ങളിൽ നിന്നും ഞങ്ങൾക്ക്​ പഠിപ്പിക്കാനാകുന്നുണ്ട്​'-ഏഴാം ക്ലാസ് വിദ്യാർഥി അഞ്ജൻ മഞ്ജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jharkhandonline class​Covid 19village classroom
Next Story