കൊൽക്കത്ത ഒരുങ്ങുന്നു, ദുർഗ പൂജക്കായി
text_fieldsകൊൽക്കത്ത: മഹാമാരിയിൽ മങ്ങിയ ദുർഗ പൂജ ആഘോഷങ്ങൾക്ക് തിളക്കം കൂട്ടാൻ ഒരുങ്ങി കൊൽക്കത്ത. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഇത്തവണ ആഢംബരമാക്കാനാണ് തയ്യാറെടുക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആഘോഷമായ ദുർഗ പൂജ 2021ൽ യുനെസ്കൊ പൈതൃക പട്ടികയിൽ ഇടം നേടിയതാണ്.
50 ദിവസം കൂടിയാണ് നവരാത്രിക്കുള്ളത്. വിപണി ഇപ്പോൾ തന്നെ തിരക്കായി തുടങ്ങി. "ബൊമ്മ കൊലുവിനായുള്ള പ്രതിമകൾക്ക് ഇപ്പോൾ തന്നെ ഓർഡർ കിട്ടുന്നത് കൂടുതലാണ്. കഴിഞ്ഞ മൂന്നാഴ്ചയായി പുതിയ ഓർഡറുകൾ സ്വീകരിക്കുന്നില്ല," പ്രതിമ നിർമിക്കുന്ന കാഞ്ചി ദത്ത പറയുന്നു. പണിപ്പുരയിൽ തിരക്കിലാണവർ. 10 മുതൽ 12 അടി വരെ പൊക്കമുള്ള പ്രതിമകൾ നിർമിക്കാനാണ് അനുവാദമുള്ളത്. അലങ്കാരപ്പണികളടക്കം പരമാവധി 15 മുതൽ 16 അടി വരെയാകാം എന്ന് ശിൽപിയായ മിന്റു പാൽ പറഞ്ഞു.
രാജ്യത്തൊട്ടാകെ ദുർഗ പൂജ കൊണ്ടാടാറുണ്ട്. പല സംസ്ഥാനങ്ങളിലായി 37,000 സമുദായങ്ങൾ നവരാത്രി പൂജ നടത്താറുണ്ട്. ഇതിൽ 2,500ഉം കൊൽക്കത്തയിലാണ്. സാധാരണ ഒക്ടോബറിൽ നടക്കാറുള്ള ഉത്സവം ഇത്തവണ സെപ്തംബർ 25നാണ് തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

