Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി; മരണസംഖ്യയും ഉയർന്നു
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിയായി. ഞായറാഴ്ച 1,150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും ഇതിനൊപ്പം ഉയർന്നിട്ടുണ്ട്.
214 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതിൽ കേരളത്തിൽ മുമ്പ് സ്ഥിരീകരിക്കാതിരുന്ന 62 മരണവും ഉൾപ്പെടും. ഞായറാഴ്ച നാല് പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.98.76 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.
0.32 ശതമാനമാണ് ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,985 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവിൽ 11,542 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്ത് 186 കോടി ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്.
Next Story

