Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right40 ദിവസം, 20...

40 ദിവസം, 20 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അസം ബി.ജെ.പി സർക്കാറിനെതിരേ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

text_fields
bookmark_border
40 ദിവസം, 20 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അസം ബി.ജെ.പി സർക്കാറിനെതിരേ മനുഷ്യാവകാശ കമ്മിഷനിൽ പരാതി
cancel

ഗുവഹാതി: രണ്ട്​ മാസം മുമ്പ്​ ബി.ജെ.പി സർക്കാർ അധികാരമേറ്റശേഷം അസമിൽ ഏറ്റുമുട്ടലിലൂടെ പൊലീസ്​ കൊലപ്പെടുത്തിയത്​ 20 പേരെ. 40 ദിവസത്തിനിടെയാണ്​ ഇൗ 20 പേരും കൊല്ലപ്പെട്ടത്​. ഇതിനെതിരേ ഡൽഹിയിലെ അഭിഭാഷകൻ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിനൽകി. വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടവരിൽ ഏറെയും ന്യൂനപക്ഷ സമുദായക്കാരാണെന്നും ഇവരാരും ആയുധങ്ങൾ ഉപയോഗിക്കുന്ന ക്രിമിനലുകൾ അല്ലെന്നും അഭിഭാഷകനായ ആരിഫ്​ ജാവ്​ധർ പരാതിയിൽ പറയുന്നു.


രണ്ട് മാസം മുമ്പാണ്​ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ബി.ജെ.പി സർക്കാർ അസമിൽ ചുമതലയേറ്റത്​. ഇതിനുശേഷമാണ്​ ഏറ്റുമുട്ടലുകൾ ആരംഭിച്ചത്​. ജൂൺ ഒന്നിനുശേഷം, കസ്റ്റഡിയിലുള്ളവരോ റെയ്​ഡിനിടയിൽ പിടിക്കപ്പെട്ടവരോ ആയ 20 പേരാണ്​ കൊല്ലപ്പെട്ടത്​. ചെറുകിട കുറ്റവാളികളും മദ്യപരുമൊക്കെയാണ്​ കൊല്ലപ്പെട്ടവരിൽ അധികവും. എല്ലാ സംഭവത്തിലും, പ്രതികൾ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു, തങ്ങളുടെ ആയുധം പിടിച്ചെടുത്ത്​ ആക്രമിച്ചു തുടങ്ങിയ വാദങ്ങളാണ്​ പൊലീസ്​ ഉയർത്തിയിരിക്കുന്നത്​. കൊല്ലപ്പെട്ടവരിൽ ചിലർ കന്നുകാലി കടത്ത്​ ആരോപിച്ച്​ പിടിക്കപ്പെട്ടവരാണ്​.


ഞായറാഴ്​ച നാഗോണിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള ദിംഗിൽ നടന്ന വെടിവയ്​പിൽ സൈനുൽ ആബിദീൻ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. മയക്കുമരുന്ന്, കൊലപാതകം, മോഷണം, കൊള്ള തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാളെന്നാണ്​ പൊലീസ്​ പറയുന്നത്​. സർക്കാർ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതി​െൻറ ഉദാഹരണമാണ് ഏറ്റുമുട്ടൽ കൊലകളെന്ന്​ ഡിങ്​ നിയമസഭാംഗം അമീനുൽ ഇസ്​ലാം പറയുന്നു. 'ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് അസം പോലീസ് ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ നടത്തുന്നത്.


കൊല്ലപ്പെട്ട സൈനുൽ ആബ്​ദീനെപറ്റി എനിക്കറിയാം. അദ്ദേഹം ഒരു കൊള്ളക്കാരനല്ല. മദ്യപാനിയായിരുന്നു'-അമീനുൽ ഇസ്​ലാം പറഞ്ഞു. കസ്​റ്റഡി വെടിവയ്​പ്പിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരാണ്. കഴിഞ്ഞയാഴ്​ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ കസ്റ്റഡി വെടിവയ്പ്പിനെ ന്യായീകരിച്ചിരുന്നു. കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിച്ചാൽ ഇത്തരം നടപടികൾ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamPoliceake Encounters
Next Story