രണ്ട് ജഡ്ജിമാരുടെ നിയമനത്തിന് കൂടി അംഗീകാരം നൽകി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കഴിഞ്ഞയാഴ്ച അഞ്ച് ജഡ്ജിമാരെ നിയമിച്ചതിന് പിന്നാലെ രണ്ട് ഹൈകോടതി ജഡ്ജിമാരെ കൂടി സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശിപാർശക്ക് കേന്ദ്രസർക്കാറിന്റെ അംഗീകാരം. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയർന്നു. അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായ രാജേഷ് ബിൻഡാൽ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കിയത്.
ഭരണഘടനയിലെ വ്യവസസ്ഥയനുസരിച്ച് രാജേഷ് ബിൻഡാലിനേയും അരവിന്ദ് കുമാറിനേയും രാഷ്ട്രപതി സുപ്രീംകോടതി ജഡ്ജിമാരാക്കിയെന്ന് നിയമമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു. ജനുവരി 31നാണ് കൊളീജിയം ഇവരെ ജഡ്ജിമാരായി ശിപാർശ ചെയ്തത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ഡിസംബർ 13ന് അഞ്ച് ജഡ്ജിമാരെ നിയമിക്കാൻ ശിപാർശ നൽകിയിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് നിയമനം കേന്ദ്രസർക്കാർ അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

