രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 11,000ലേറെ പേർക്ക് കൂടി കോവിഡ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,039 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,07,77,284 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്.
ഒരു ദിവസം കൊണ്ട് 110 പേർ മരിച്ചു. 14,225 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 1,04,62,631 പേർ രോഗമുക്തി നേടി. ആകെ മരണം 1,54,596 ആയി. 1,60,057 പേർ നിലവിൽ ചികിത്സയിലുണ്ട്.
അതേസമയം, രാജ്യത്ത് ഇതുവരെ 41,38,918 പേർ പ്രതിരോധ മരുന്ന് സ്വീകരിച്ചു. 19,84,73,178 സാമ്പിളുകൾ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. ഇതിൽ 7,21,121 സാമ്പിളുകൾ ചൊവ്വാഴ്ച മാത്രം പരിശോധിച്ചതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

