Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൺപത്​ ശതമാനം...

എൺപത്​ ശതമാനം ജീവനക്കാർക്കും ശമ്പള വർധനവ് നടപ്പാക്കുമെന്ന്​ ഐ.ടി കമ്പനി

text_fields
bookmark_border
എൺപത്​ ശതമാനം ജീവനക്കാർക്കും ശമ്പള വർധനവ് നടപ്പാക്കുമെന്ന്​ ഐ.ടി കമ്പനി
cancel

ന്യൂഡൽഹി: സെപ്​റ്റംബർ മുതൽ കമ്പനിയിലെ 80 ശതമാനം ജീവനക്കാർക്കും ശമ്പള വർധനവ് ഏർപ്പെടുത്തുമെന്ന് പ്രമുഖ ഐ.ടി കമ്പനിയായ​ വിപ്രോ അറിയിച്ചു. 2021 ലെ രണ്ടാമത്തെ ശമ്പള വർധനവാണ്​ കമ്പനി പ്രഖ്യാപിക്കുന്നത്​.

അസിസ്റ്റന്‍റ്​ മാനേജർ മുതൽ തഴെ വരെയുള്ള ബാൻഡ് ബി3​ ജീവനക്കാർക്കുമാണ്​ ശമ്പള വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്​. ജനുവരിയിലും കമ്പനി ബി3​ ബാൻഡിലെ ജീവനക്കാർക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ചിരുന്നു.

നേരത്തെ പ്രഖ്യാപിച്ചതുപോലെ, ബാൻഡ് സി 1 ന് മുകളിലുള്ള -മാനേജർമാർക്കും അതിന് മുകളിലുള്ള എല്ലാ ജീവനക്കാർക്കും ജൂൺ 1 മുതൽ ശമ്പള വർധനവ് ലഭിക്കുമെന്നും കമ്പനി വിശദീകരിച്ചു.

രാജ്യത്തെ അഞ്ച്​ പ്രമുഖ ഐ.ടി കമ്പനികൾ 96,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ ഒരുങ്ങുന്നുവെന്ന്​ കമ്പനികളുടെ സംഘടനയായ നാസ്​കോം കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട്​ പുറത്തുവിട്ടിരുന്നു. സ്വന്തം കമ്പനിയിലെ ജീവനക്കാരെ പിടിച്ച്​ നിർത്താനും പുറത്തു നിന്നുള്ള ജീവനക്കാരെ ആകർഷിക്കാനും ഐ.ടി മേഖലയിലെ കമ്പനികൾ കടുത്ത മത്സരത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wiprosalary
News Summary - Wipro to roll out salary hike for 80% employees effective September
Next Story