പാർലമെന്റ് സമ്മേളനം വെള്ളിയാഴ്ച പിരിയും
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒരാഴ്ച നേരത്തെ അവസാനിപ്പിച്ചേക്കും. ഈ മാസം 29വരെ നിശ്ചയിച്ച സമ്മേളനം 23ന് അവസാനിപ്പിക്കാൻ ലോക്സഭ സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിൽ ചേർന്ന കാര്യോപദേശക സമിതി യോഗം ശിപാർശ ചെയ്തു. ക്രിസ്മസും പുതുവത്സരവും കണക്കിലെടുത്ത് സമ്മേളന കാലാവധി ചുരുക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. നവംബർ പകുതിയോടെ തുടങ്ങേണ്ട ശീതകാല സമ്മേളനം ഡിസംബർ ഏഴിനു മാത്രമാണ് ഇത്തവണ ആരംഭിച്ചത്. അതുകൊണ്ട് ഈ ആവശ്യത്തിന് വഴങ്ങാൻ നേരത്തേ സർക്കാർ തയാറായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

