Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടപൂട്ടിയതിനാൽ മദ്യം നൽകാൻ വിസമ്മതിച്ചു; വൈൻ ഷോപ്പ് ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി
text_fieldsbookmark_border
ന്യൂഡൽഹി: കടപൂട്ടിയതിന് ശേഷം മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വൈൻ ഷോപ്പ് ജീവനക്കാരനെ അക്രമിസംഘം വെടിവെച്ച്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംരോഹ സ്വദേശി ഹരി ഓം ആണ് കൊല്ലപ്പെട്ടത്.
അർധരാത്രിയെത്തിയ അക്രമിസംഘം കടയുടെ പിൻഭാഗത്തെ വാതിലിൽ മുട്ടി മദ്യം ആശ്യപ്പെടുകയായിരുന്നു. കടപൂട്ടി പുറക് വശത്തെ റൂമിലിരിക്കുകയായിരുന്ന ഹരി ഓം മദ്യമില്ലെന്നും കട അടച്ചെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ അക്രമി സംഘത്തിൽുപെട്ട ഒരാൾ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. ഹരി ഓമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Next Story

