Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'യഥാർഥ' കർഷക സംഘടനകളുമായി ചർച്ചക്ക് തയാറെന്ന് കൃഷി മന്ത്രി; ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ആരോപണം

text_fields
bookmark_border
യഥാർഥ കർഷക സംഘടനകളുമായി ചർച്ചക്ക് തയാറെന്ന് കൃഷി മന്ത്രി; ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ആരോപണം
cancel

ന്യൂഡൽഹി: 'യഥാർഥ' കർഷക സംഘടനകളുമായി ചർച്ചക്ക് ഇനിയും കേന്ദ്ര സർക്കാർ തയാറെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. തന്നെ ഇന്ന് ഒരുകൂട്ടം കർഷകർ വന്ന് കണ്ടിരുന്നു. അവരെല്ലാം കാർഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണ്. ചില കർഷകർ മാത്രമാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു. കർഷകരെ ഭിന്നിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി കർഷക സംഘടനകൾ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയും ഇന്നത്തെ കൂടിക്കാഴ്ചയും. വി​വാ​ദ നി​യ​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​വ​രെ​ന്നു​ പ​റ​യു​ന്ന 'ക​ർ​ഷ​ക​രെ' ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച്​ സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ത്​ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന ത​ന്ത്ര​മാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​യ​റ്റു​ന്ന​ത്.

ചർച്ചകൾ ഇനിയുമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം തോമർ പറഞ്ഞിരുന്നു. സർക്കാർ ഏത് ചർച്ചക്കും തയാറാണ്. കര്‍ഷക നേതാക്കള്‍ അടുത്ത യോഗത്തിന് തയ്യാറാകുമ്പോള്‍ അക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിലുള്ള കർഷകരും കേന്ദ്ര സർക്കാറും തമ്മിൽ അഞ്ച് തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് കർഷകർ ഉറച്ചുപറയുമ്പോൾ, ഭേദഗതിയാകാമെന്നും നിയമങ്ങൾ പിൻവലിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്.

സമരം 20 ദിവസം പിന്നിടുമ്പോൾ കൂടുതൽ കർഷകർ സമരപാതയിലേക്ക് വരികയാണ്. ഡൽഹിയിലേക്കുള്ള മുഴുവൻ പാതയും സ്തംഭിപ്പിക്കാനൊരുങ്ങുകയാണ് കർഷകർ. നാളെ ഡൽഹി-നോയിഡ പാത പൂർണമായും ഉപരോധിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story