നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുമെന്ന് സി.ബി.െഎ
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പു കേസിെല മുഖ്യപ്രത ി നീരവ് മോദിയെ ലണ്ടനിൽനിന്ന് തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന് ന് സി.ബിെഎ. നീരവ് മോദിക്കെതിരെ ലണ്ടൻ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് അന്വേഷണ ഏജൻസിയുടെ പ്രതികരണം.
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ നീരവ് മോദിയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സി.ബി.െഎ വ്യക്തമാക്കി.
ഇന്ത്യൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് ലണ്ടൻ കോടതിയുടെ നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
