മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് ബി.ജെ.പി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാൻ ശ്രമം നടത്തുമെന്ന് ബി.െജ.പി എം.പി നാരായണ റാണെ. കോൺഗ്രസും എൻ.സി.പിയ ും ശിവസേനയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല.
കോൺഗ്രസും എൻ.സി.പിയും ചേർന്ന് ശിവസേനയെ വിഡ്ഢിയാക്കുകയാണെന്നും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ദേവേന്ദ്ര ഫട്നാവിസ് നടത്തുന്നതെന്നും നാരായണ റാണെ വ്യക്തമാക്കി.
അതേസമയം, സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ല. ജമ്മു കശ്മീരിൽ പി.ഡി.പിക്കൊപ്പം ബി.ജെ.പി സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഉദ്ദവ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ആറ് മാസത്തിനുള്ളിൽ ഏത് കക്ഷിക്ക് വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാം. കേവല ഭൂരിപക്ഷത്തിനുള്ള 145എന്ന മാന്ത്രിക സംഖ്യ ഒപ്പിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.
