ശമ്പളമായി ഒരു രൂപ മതി; പഞ്ചാബിന്‍റെ പുതിയ അഡ്വക്കറ്റ് ജനറൽ
text_fieldsചണ്ഡിഗഢ്: ശമ്പളമായി ഒരു രൂപ മതിയെന്ന് പഞ്ചാബിന്‍റെ പുതിയ അഡ്വക്കറ്റ് ജനറൽ അൻമോൽ രത്തൻ സിദ്ദു. സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കുമ്പോഴും പൊതുഖജനാവിന് ഭാരമേൽപ്പിക്കില്ലെന്നും പൂർണമായും സുതാര്യതയോടെ മാത്രമേ കേസുകൾ കൈകാര്യ ചെയ്യുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻമോൽ ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘനാളത്തെ അഭിഭാഷക ജോലിക്കിടെ, അൻമോൽ രത്തൻ സർക്കാറുമായി ബന്ധപ്പെട്ട പല നിർണായക കേസുകളും നടത്തിയിട്ടുണ്ട്. കൂടാതെ, ഭരണഘടന, ക്രിമിനൽ, സിവിൽ, ഭൂമി വിഷയം എന്നിവയുമായി ബന്ധപ്പെട്ട സ്വകാര്യ കേസുകളിലും ഇടപെട്ടിരുന്നു. പഞ്ചാബ്, ഹരിയാന ഹൈകോടതി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
മികച്ച സാമൂഹിക സേവനത്തിന് പഞ്ചാബ് സർക്കാറിന്‍റെ ഉന്നത സിവിലിയൻ പുരസ്കരാമയ പർമാൻ പാത്ര ലഭിച്ചിരുന്നു. 1958 മേയ് ഒന്നിന് കർഷക കുടുംബത്തിലായിരുന്നു ജനനം. ഭഗവന്ത് മാനിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി മന്ത്രിസഭ ശനിയാഴ്ച പഞ്ചാബ് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
117 അംഗ നിയമസഭയിൽ 92 സീറ്റിന്റെ വൻഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

