മെയ് മൂന്നിന് ശേഷം ലോക്ഡൗണിൽ ഇളവുണ്ടാകുമെന്ന് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മെയ് മൂന്നിന് ലോക്ഡൗൺ രണ്ടാം ഘട്ടം അവസാനിക്കുേമ്പാൾ ചില പ്രദേശങ്ങളിൽ ഇളവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ജനങ്ങൾ കോവിഡ് 19 വൈറസ് ബാധയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൃത്യമായ ചികിത്സയാണ് തേടേണ്ടത്. മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടി മുതൽ 83 വയസു വരെയുള്ളവർ കോവിഡിൽ നിന്ന് മുക്തരായിട്ടുണ്ട്. വെൻറിലേറ്ററിലുള്ള ആളുകൾ പോലും ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
മെയ് മൂന്നിന് ശേഷം ലോക്ഡൗണിൽ ഇളവുണ്ടാകും. ചില പ്രദേശങ്ങളിൽ മാത്രമാവും ഇളവ്. ജനങ്ങൾ ഇതിനോട് സഹകരിക്കണം. അല്ലെങ്കിൽ സംസ്ഥാനത്തിെൻറ ഇത്രയും ദിവസത്തെ പ്രവർത്തനം വിഫലമാകുമെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
