കോവിഡിനെ പ്രതിരോധിക്കാൻ സർക്കാറിന് പിന്തുണ; മോദിക്ക് കത്തയച്ച് സോണിയ
text_fieldsന്യൂഡൽഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം കർശന നടപടികളിലേക്ക് കടന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിന ് പിന്തുണ അറിയിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. കോവിഡ് വ്യാപിച്ചതിനെ തുടർന്ന് കേന്ദ്രസർക ്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ദേശീയ ലോക്ക്ഡൗണിനെ പിന്തുണച്ചുെകാണ്ട് സോണിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പൂർണമായും പിന്തുണക്കുമെന്നും സഹകരിക്കുമെന്നും നാലുപേജുള്ള കത്തിൽ സോണിയ ഗാന്ധി വ്യക്തമാക്കുന്നു.
അനിശ്ചിതവും വെല്ലുവിളി നിറഞ്ഞതുമായ ഈ സമയത്ത്, ഓരോരുത്തരും പക്ഷപാതപരമായ താൽപര്യങ്ങൾക്കുപരി നമ്മുടെ രാജ്യത്തോടും മനുഷ്യരാശിയോടും ഉള്ള കടമയെ നിർവഹിക്കുകയും മാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് - സോണിയ കത്തിൽ കുറിച്ചു
എല്ലാ ഇ.എം.ഐ.കളും ആറു മാസത്തേക്ക് മാറ്റിവക്കുന്നതും ഈ കാലയളവിൽ ബാങ്കുകൾ പലിശ ഈടാക്കുന്നത് ഒഴിവാക്കുന്നതും കേന്ദ്രം പരിഗണിക്കണമെന്ന് അവർ നിർദ്ദേശിച്ചു.
ദൈനംദിന കൂലിപ്പണിക്കാർ, ഫാക്ടറി തൊഴെിലാളികൾ, നിർമാണ തൊഴിലാളികൾ, കൃഷിക്കാർ, അസംഘടിത മേഖലയിലെ മറ്റുള്ളവർ എന്നിവർക്ക് നേരിട്ട് ധനസഹായം നൽകുന്നത് ഉൾപ്പെടെയുള്ള സാമൂഹിക സംരക്ഷണ നടപടികൾ സർക്കാർ ഉടൻ നടപ്പാക്കണമെന്നും അവർ നിർദേശിച്ചു.
കോൺഗ്രസ് പാർട്ടി തങ്ങളുടെ മുഴുവൻ പിന്തുണയും സഹകരണവും സർക്കാറിന് നൽകുന്നതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
