പൗരത്വ പ്രക്ഷോഭം ശക്തിപ്പെടുത്തും –മുസ്ലിം ലീഗ്
text_fieldsബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും ദേശീയ ജനസംഖ്യ രജിസ് റ്ററിനുമെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ മുസ്ലിം ദേശീയ നിർവാഹക സമിതി യോഗത ്തിൽ തീരുമാനം. സമാന മനസ്കരോടൊപ്പം ചേർന്ന് പ്രക്ഷോഭം വ്യാപിപ്പിക്കും. രാജ്യത്തി െൻറ കെട്ടുറപ്പിനെ തകർക്കുന്ന സമീപനങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്ര തിഷേധക്കാർക്കുനേരെ ബി.ജെ.പി ഭരണകൂടം സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
അസമിലെ കരുതൽ തടങ്കൽ പാളയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുന്ന സാഹചര്യത്തിൽ, സത്യാവസ്ഥ അന്വേഷിച്ചറിയാൻ ജനപ്രതിനി ധികളടങ്ങുന്ന പ്രത്യേക സംഘം സ്ഥലം സന്ദർശിക്കും. ഇതിന് സർക്കാറിൽനിന്ന് അനുമതി തേടും. മംഗളൂരുവിലെയും യു.പിയിലെയും പൗരത്വ പ്രതിഷേധങ്ങളുടെ പേരിൽ പൊലീസ് വെടിവെച്ചുകൊന്ന കുടുംബങ്ങൾക്ക് ധനസഹായം നൽകും.
കേരളത്തിൽ നിന്ന് ഒറ്റ ദിവസംകൊണ്ട് ഒേന്നകാൽ കോടി രൂപയാണ് ധനസഹായത്തിനായി പിരിച്ചെടുത്തത്. മംഗളൂരുവിൽ കൊല്ലപ്പെട്ട നൗഷീെൻറയും ജലീലിെൻറയും കുടുംബങ്ങൾക്ക് ബംഗളൂരു കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തുക കൈമാറി. ദേശീയ ഉപദേശക സമിതി ചെയർമാൻ പാണക്കാട് ൈഹദരലി ശിഹാബ് തങ്ങളിൽനിന്ന് കൊല്ലപ്പെട്ട നൗഷാദിെൻറ മാതാവ് മുംതാസും നൗഷീെൻറ മകളും തുക ഏറ്റുവാങ്ങി.
നിലവിൽ കേരളം, തമിഴ്നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോയേഴ്സ് ഫോറത്തിെൻറ പ്രവർത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും. കൺവീനറായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാനെ തിരഞ്ഞെടുത്തു.
ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ മോദി സർക്കാർ അടിച്ചമർത്തുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുകയാണെന്ന് ദേശീയ പ്രസിഡൻറ് ഖാദർ മൊയ്തീനും ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉത്തർപ്രദേശിലും മംഗളൂരുവിലും നിരപരാധികളാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് ഒാർഗൈനസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചൂണ്ടിക്കാട്ടി. വസ്തുത കണ്ടെത്താൻപോലും രാജ്യത്തെ പൗരന്മാർക്ക് അവസരം നൽകാത്ത വിധത്തിലാണ് അസമിൽ സർക്കാർ നടപടികളുമായി മുന്നോട്ടുപോവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിർവാഹക സമിതി യോഗത്തിൽ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, സിറാജ് ഇബ്രാഹിം സേട്ട്, ദസ്തഗീർ ആഗ, എസ്. നഇൗം അക്തർ, എച്ച്. അബ്ദുൽ ബാസിത്, ദേശീയ അസി. സെക്രട്ടറിമാരായ എ. യൂനുസ് കുഞ്ഞ്, എ.ഡി. ആതിഖ് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
