Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അധ്യക്ഷപദവി ഒഴിയാൻ സന്നദ്ധത അറിയിച്ച്​ സോണിയ; നാളത്തെ പ്രവർത്തക സമിതി യോഗത്തിൽ ചർച്ചചെയ്യും
cancel
Homechevron_rightNewschevron_rightIndiachevron_rightഅധ്യക്ഷപദവി ഒഴിയാൻ...

അധ്യക്ഷപദവി ഒഴിയാൻ സന്നദ്ധത അറിയിച്ച്​ സോണിയ; നാളത്തെ പ്രവർത്തക സമിതി യോഗത്തിൽ ചർച്ചചെയ്യും

text_fields
bookmark_border

ന്യൂഡൽഹി: കോൺഗ്രസ്​ ഇടക്കാല അധ്യക്ഷപദവി ഒഴിയാൻ സന്നദ്ധത ​അറിയിച്ച്​ സോണിയ ഗാന്ധി. നാളെ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം അറിയിക്കും. സോണിയ അധ്യക്ഷ പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ ക​ണ്ടെത്താനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നാണ്​ വിവരം.

മുഴുവൻ സമയം പ്രവർത്തിക്കുന്ന കാര്യക്ഷമമായ നേതാവിനെയാണ്​ ആവശ്യം എന്നറിയിച്ച്​ 20ഓളം മുതിർന്ന അംഗങ്ങൾ ഒപ്പിട്ട്​ നൽകിയ കത്തിന്​ മറുപടിയായാണ്​​ സോണിയയുടെ വിശദീകരണം. രാഹുൽ ഗാന്ധിക്കും സോണിയക്കും കത്തിൽ വിമർശനം ഇല്ലെങ്കിലും മുഴുവൻ സമയ നേതാവിനെ ആവശ്യമാണെന്നും പാർട്ടിയുടെ ​പ്രവർത്തന ശെലിയും നേതൃത്വവും മാറണമെന്നും കത്തിൽ അറിയിച്ചിരുന്നു. പാർട്ടിയിൽ അടിമുടി മാറ്റമാണ്​ നേതാക്കളുടെ ആവശ്യം. കപിൽ സിബൽ, ശശി തരൂർ, ഗുലാം നബി ആസാദ്​, പൃഥ്വിരാജ്​ ചൗഹാൻ, വിവേക്​ താൻക, ആനന്ദ്​ ശർമ തുടങ്ങിയവരാണ്​ കത്തെഴുതിയത്​​.

കോ​ൺ​ഗ്ര​സി​ലെ മാ​റ്റ​ത്തി​ന്​ ക​ത്തി​ൽ നി​ർ​ദേ​ശി​ച്ച പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ ​:

  • പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണം.
  • എ.​ഐ.​സി.​സി​യി​ലും പി.​സി.​സി ആ​സ്​​ഥാ​ന​ങ്ങ​ളി​ലും മു​ഴു​സ​മ​യ, സ​ജീ​വ നേ​തൃ​ത്വം ഏ​തു​സ​മ​യ​വും ല​ഭ്യ​മാ​യ വി​ധ​ത്തി​ൽ ഉ​ണ്ടാ​ക​ണം.
  • ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ സ്വ​ത​ന്ത്ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി വേ​ണം.
  • ബ്ലോ​ക്ക്, പി.​സി.​സി പ്ര​തി​നി​ധി​ക​ളെ​യും എ.​ഐ.​സി.​സി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ക്ക​ണം.
  • പാ​ർ​ട്ടി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്​ കൂ​ട്ടാ​യി വ​ഴി​കാ​ട്ടാ​ൻ പ​റ്റി​യ വി​ധ​ത്തി​ൽ സ്​​ഥാ​പ​ന​പ​ര​മാ​യ നേ​തൃ​ത്വ സം​വി​ധാ​നം വേ​ണം.
  • ബി.​ജെ.​പി​യെ നേ​രി​ടാ​ൻ സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ പാ​ർ​ട്ടി​ക​ളു​ടെ ദേ​ശീ​യ സ​ഖ്യം രൂ​പ​പ്പെ​ടു​ത്ത​ണം. കോ​ൺ​ഗ്ര​സ്​ വി​ട്ട​വ​ർ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന​തി​െൻറ സാ​ധ്യ​ത തേ​ട​ണം.

അതേസമയം, മുതിർന്ന കോൺഗ്രസ്​ നേതാക്കളായ അമരീന്ദർ, ഭൂപേഷ്​ ​ബാഗേൽ എന്നിവർ പാർട്ടി അധ്യക്ഷയായി സോണിയ തന്നെ തുടരണമെന്ന ആവശ്യവും ഉന്നയിച്ചു. അഴിച്ചുപണിക്കുള്ള സമയം ഇതല്ലെന്നും അവ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നുമായിരുന്നു മുതിർന്ന നേതാക്കളുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressSonia GandhiCongresss interim chiefRahul Gandhi
Next Story