Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസത്യപ്രതിജ്​ഞക്ക്​...

സത്യപ്രതിജ്​ഞക്ക്​ ശേഷം പ്രതികരിക്കും -രഞ്​ജൻ ഗോഗോയി

text_fields
bookmark_border
ranjan-gogoi-190919.jpg
cancel

ഗുവാഹത്തി: രാജ്യസഭാംഗമായി നാമനിർദേശം ലഭിച്ച സംഭവത്തിൽ സത്യപ്രതിജ്​ഞക്ക്​ ശേഷം പ്രതികരിക്കാമെന്ന്​ മുൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയി.

‘മിക്കവാറും നാളെ ഞാൻ ഡൽഹിക്ക്​ പോകും. ആദ്യം സത്യപ്രതിജ്​ഞ നടക്ക​ട്ടെ. അതിനു ശേഷം എന്തുകൊണ്ട്​ രാജ്യസഭാംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചു എന്നതിനെ കുറിച്ച്​ വിശദമായി മാധ്യമങ്ങളോട്​ പ്രതികരിക്കും’- ഗോഗോയി ഗുവാഹത്തിയിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

സുപ്രീം കോടതിയിലെ 13 മാസത്തെ സേവനത്തിന്​ ശേഷം കഴിഞ്ഞ വർഷം നവംബറിലാണ്​ ഗോഗോയി വിരമിച്ചത്​. തിങ്കളാഴ്​ചയാണ്​ പ്രസിഡൻറ്​ റാം നാഥ്​ കോവിന്ദ്​ അദ്ദേഹത്തെ രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്​തത്​. ബാബരി ഭൂമി തർക്ക കേസ്​, ശബരിമല സ്​​ത്രീ പ്രവേശം, റഫാൽ യുദ്ധവിമാന ഇടപാട്​ തുടങ്ങിയ വിവാദ കേസുകളിൽ വിധി പറഞ്ഞത്​ ഗോഗോയി നേതൃത്വം നൽകിയ ബഞ്ച്​ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRanjan Gogoirajya sabha nomination to ranjan gogoiIndia News
News Summary - "Will Speak After Oath": Ex-Chief Justice Gogoi On Rajya Sabha Nomination -India news
Next Story