Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലോകത്തിന്​ മുന്നിൽ ഉടൻ പ്രത്യക്ഷപ്പെടും’; പുതിയ വീഡിയോയിൽ അമൃത്​പാൽ സിങ്​

text_fields
bookmark_border
‘ലോകത്തിന്​ മുന്നിൽ ഉടൻ പ്രത്യക്ഷപ്പെടും’; പുതിയ വീഡിയോയിൽ അമൃത്​പാൽ സിങ്​
cancel

ചണ്ഡീഗഡ്: പഞ്ചാബ് പൊലീസും കേന്ദ്ര പൊലീസും തെരയുന്ന തീവ്ര മതപ്രഭാഷകൻ അമൃതപാൽ സിങിന്‍റെ പുതിയ വീഡിയോ പുറത്തുവന്നു. താൻ ലോകത്തിന്‍റെ മുന്നിൽ ഉടൻ പ്രത്യക്ഷപ്പെടുമെന്ന്​ വീഡിയോയിൽ പറയുന്നു. താൻ ഒരു പിടികിട്ടാപ്പുള്ളിയല്ലെന്നും ഉടൻ തന്നെ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും അമൃത്​പാൽ സിങ്​ വീഡിയോയിൽ പറയുന്നു. താൻ കീഴടങ്ങാനുള്ള ചർച്ചകൾ നടത്തുകയാണെന്ന ഊഹാപോഹങ്ങൾ അദ്ദേഹം പൊളിച്ചടുക്കി മണിക്കൂറുകൾക്ക് ശേഷമാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

“ഞാൻ പലായനം ചെയ്തുവെന്നും എന്റെ കൂട്ടാളികളെ ഉപേക്ഷിച്ചുവെന്നും തോന്നുന്നവർക്കുള്ള മറുപടിയാണിത്​. എനിക്ക് മരണത്തെ ഭയമില്ല" -പഞ്ചാബി ഭാഷയിലുള്ള വീഡിയോയിൽ അദ്ദേഹം പറഞ്ഞു. താമസിയാതെ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും അമൃതപാൽ സിംഗ് പറഞ്ഞു.

അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം, ബട്ടിൻഡയിലെ തഖ്ത് ശ്രീ ദംദാമ സാഹിബ് എന്നീ രണ്ട് സിഖ് ആരാധനാലയങ്ങളിൽ ഏതെങ്കിലുമൊന്നിൽ പ്രവേശിച്ച് അമൃതപാൽ സിംഗ് കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ അമൃത്‌സറിലും ബതിന്‌ഡയിലും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will soon appear before world, says Amritpal Singh in new video
Next Story