Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരവരറാവുവിനെ ജയിൽ...

വരവരറാവുവിനെ ജയിൽ വാർഡിലേക്ക്​ മാറ്റാമെന്ന്​ മഹാരാഷ്​ട്ര സർക്കാർ

text_fields
bookmark_border
വരവരറാവുവിനെ ജയിൽ വാർഡിലേക്ക്​ മാറ്റാമെന്ന്​ മഹാരാഷ്​ട്ര സർക്കാർ
cancel

മും​ബൈ: എ​ൽ​ഗാ​ർ പ​രി​ഷ​ദ്​ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യ​വെ ആ​രോ​ഗ്യം ക്ഷ​യി​ച്ച്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്​​ധ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തെ​ലു​ഗു​ക​വി വ​ര​വ​ര​റാ​വു​വി​നെ ജെ.​ജെ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ പ്രി​സ​ൺ വാ​ർ​ഡി​ലേ​ക്ക്​ മാ​റ്റാ​ൻ ത​യാ​റാ​ണെ​ന്ന്​ ബോം​ബെ ഹൈ​കോ​ട​തി​യി​ൽ മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ. ആ​രോ​ഗ്യ​സ്​​ഥി​തി പ​രി​ഗ​ണി​ച്ച്​ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന വ​ര​വ​ര​റാ​വു​വി‍െൻറ അ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്​​ച സ​ർ​ക്കാ​ർ നി​ല​പാ​ട്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ വ​ര​വ​ര​റാ​വു​വി​നെ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യ​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. നി​ല​വി​ൽ വ​ര​വ​ര​റാ​വു സു​ഖം പ്രാ​പി​ച്ച​താ​യും ഡി​സ്​​ചാ​ർ​ജ്​ ആ​വാ​മെ​ന്നും ആ​ശു​പ​ത്രി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. എ​ന്നാ​ൽ, നേ​ര​ത്തേ ക​ഴി​ഞ്ഞ ത​ലോ​ജ ജ​യി​ലി​ലേ​ക്ക്​ തി​രി​ച്ച​യ​ക്ക​രു​തെ​ന്ന്​ റാ​വു​വി‍െൻറ അ​ഭി​ഭാ​ഷ​ക​ൻ ആ​ന​ന്ദ്​ ഗ്രോ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

റാ​വു​വി​ന്​ പ​രി​ച​ര​ണം തു​ട​ർ​ന്നും ആ​വ​ശ്യ​മാ​ണെ​ന്നും ജ​യി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യം​പോ​ലു​മി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദം. നി​ബ​ന്ധ​ന​ക​ളോ​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​ൻ മൂ​ന്നു​മാ​സ​ത്തെ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ആ​ന​ന്ദ്​ ഗ്രോ​വ​റും ഇ​ന്ദി​ര ജ​യ്​​സി​ങ്ങും അ​പേ​ക്ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra governmentVaravara Rao
News Summary - Will shift Varavara Rao to J.J. Hospital, Maharashtra tells HC
Next Story