കുടിശ്ശിക തീർത്തില്ലെങ്കിൽ റാൻബാക്സി ഉടമകൾ ജയിലിൽ കിടക്കേണ്ടി വരുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സി ജാപ്പനീസ് മരുന്ന നിർമാതക്കളായ ഡൈച്ചി സാകോക്ക് നൽകാനുള് ള കുടിശ്ശിക തീർത്തില്ലെങ്കിൽ ഉടമകൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി. കോടതിയുടെ ഉത്തരവ് വ ീണ്ടും ലംഘിച്ചാൽ കമ്പനി ഉടമകളായ മാൽവീന്ദർ സിങ്ങിനെതിരെയും ശിവേന്ദർ സിങ്ങിനെതിരെയും കോടതിയലക്ഷ്യത്തിന് കേ സെടുക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിരീക്ഷിച്ചു.
സിംഗപ്പൂർ ട്രിബ്യൂണലിെൻറ ഉത്തരവ് പ്രകാരം 4000 കോടിയാണ് ൈഡച്ചിക്ക് നൽകാനുള്ളത്. തുക തിരിച്ചു നൽകുന്നതിനെ കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കി അറിയിക്കാൻ കോടതി മാർച്ച് 14ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് സിങ് സഹോദരൻമാർ പാലിച്ചിരുന്നില്ല.
സിംഗപ്പൂർ ട്രൈബ്യൂണലിെൻറയും സുപ്രീംകോടതിയുടേയും ഉത്തരവ് ലംഘിച്ച സിങ് സഹോദരൻമാർക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൈച്ചി വീണ്ടും സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
സിങ് സഹോദരൻമാരുടെ ഉടമസ്ഥതയിലുള്ള റാൻബാക്സി ലബോറിട്ടറിയുെട കൈമാറ്റവുമായി ബന്ധപ്പെട്ടാണ് ജാപ്പനീസ് മരുന്ന് കമ്പനി കേസ് നൽകിയത്.
ഇരു കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകാനല്ലാതെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കരുതെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം. 2016ൽ സിംഗപ്പൂർ തർക്ക പരിഹാര ട്രിബ്യൂണൽ സിങ് സഹോദരൻമാർക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ജാപ്പനീസ് മരുന്ന് നിർമാതാക്കളായ ഡൈച്ചിക്ക് 2453 കോടിയും അതിെൻറ പലിശയും നൽകാനായിരുന്നു സിംഗപ്പൂർ ട്രിബ്യൂണലിെൻറ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
