Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജിത്​ പവാറുമായി...

അജിത്​ പവാറുമായി സർക്കാർ: പറയേണ്ടത്​ സമയത്ത്​ പറയും -ഫഡ്​നാവിസ്​

text_fields
bookmark_border
അജിത്​ പവാറുമായി സർക്കാർ: പറയേണ്ടത്​ സമയത്ത്​ പറയും -ഫഡ്​നാവിസ്​
cancel

മുംബൈ: അജിത്​ പവാറുമായി ചേർന്ന്​ സർക്കാറുണ്ടാക്കിയതിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസ്​ . പറയേണ്ടത്​ കൃത്യമായ സമയത്ത്​ പറയുമെന്ന്​ ഫഡ്​നാവിസ്​ പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേ ഹം വ്യക്​തമാക്കി. അജിത്​ പവാറുമായുള്ള ബന്ധത്തെകുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം.

എൻ.സി.പി പിളർത്തി അജിത്​ പവാറിൻെറ പിന്തുണയോടെ സർക്കാരുണ്ടാക്കാനായിരുന്നു ദേവേന്ദ്ര ഫഡ്​നാവിസ്​ ശ്രമിച്ചത്​. തുടക്കത്തിൽ അജിത്​ പവാറിനൊപ്പം എം.എൽ.എമാരുണ്ടായിരുന്നുവെങ്കിലും ശരദ്​​ പവാർ കളത്തിലിറങ്ങിയതോടെ അജിതിൻെറ പിന്തുണ കുറഞ്ഞു. ഇതോടെ വിശ്വാസവോ​ട്ടെടുപ്പിലേക്ക്​ പോകാതെ രാജിവെച്ച്​ ഒഴിയാൻ ഫഡ്​നാവിസ്​ നിർബന്ധിതനാവുകയായിരുന്നു.

അതേസമയം, മഹാരാഷ്​ട്രയിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്​. ബുധനാഴ്​ച വൈകീട്ട്​ അഞ്ച്​ മണിക്ക്​ മുമ്പ്​ സത്യപ്രതിജ്ഞ പൂർത്തിയാക്കണമെന്നാണ്​ സുപ്രീംകോടതി നിർദേശം.

Show Full Article
TAGS:Devendra Fadnavis maharashtra india news malayalam news 
Next Story