Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിൽ കോൺഗ്രസ് ഒറ്റക്ക് ഭരിക്കും; ജനാധിപത്യത്തെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചെന്ന് കെ.സി വേണുഗോപാൽ
text_fieldsbookmark_border
ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഇതുവരെ കാണാത്ത ഐക്യത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ തകർക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തിയതെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കർണാടക നിയമസഭയിലെ 224 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്തെ ആകെ 5,24,11,557 വോട്ടർമാരാണുള്ളത്. മേയ് 13ന് ഫലം പ്രഖ്യാപിക്കും.
Next Story

