Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുച്ച്ബിഹാർ വെടിവെപ്പ്: ബംഗാളിലെ ജനം പറഞ്ഞാൽ രാജി വെക്കുമെന്ന് അമിത് ഷാ

text_fields
bookmark_border
കുച്ച്ബിഹാർ വെടിവെപ്പ്: ബംഗാളിലെ ജനം പറഞ്ഞാൽ രാജി വെക്കുമെന്ന് അമിത് ഷാ
cancel

കൊൽക്കത്ത: തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ തൻെറ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാൽ രാജി വെക്കുമെന്ന് അമിത് ഷാ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് തോൽക്കുമെന്നും മമതക്ക് മേയ് രണ്ടിന് രാജിവെക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. നോർത്ത് 24 പർഗാനസ് ജില്ലയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കേന്ദ്ര സേനയെ ആക്രമിക്കാൻ മമത ആഹ്വാനം ചെയ്യുകയായിരുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

അതേസമയം, തെരഞ്ഞെടുപ്പിനിടെ ആക്രമണം നടത്തിയത് ബി.ജെ.പിയാണെന്നും തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോൾ ബി.ജെ.പി തോക്കെടുക്കാൻ തുടങ്ങിയെന്നും മമത പറഞ്ഞു. ഇതിനുള്ള പ്രതികാരം ജനങ്ങൾ ബാലറ്റിലൂടെ തീർക്കുമെന്നും മമത പ്രതികരിച്ചു.

കു​ച്ച്​​ബി​ഹാ​റി​ൽ കേ​ന്ദ്ര​സേ​ന ന​ട​ത്തി​യ​ത്​ വം​ശ​ഹ​ത്യ​യാ​ണെ​ന്നും ഇ​ര​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക്​ അ​വ​ർ വെ​ടി​യു​ണ്ട വ​ർ​ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​മ​ത കു​റ്റ​പ്പെ​ടു​ത്തി​യരുന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ​തി​രെ​യും മമത വി​മ​ർ​ശ​ന​മു​യ​ർ​ത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story