Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുമായി ചർച്ച...

ബി.ജെ.പിയുമായി ചർച്ച നടത്തിയതായി തെളിയിച്ചാൽ രാഷ്​ട്രീയം ഉപേക്ഷിക്കാം​ -സ്​റ്റാലിൻ

text_fields
bookmark_border
stalin
cancel

ചെന്നൈ: ബി.ജെ.പിയുമായി ചർച്ച നടത്തിയതായി തെളിയിച്ചാൽ രാഷ്​ട്രീയ പ്രവർത്തനത്തിൽനിന്ന്​ വിട്ടുനിൽക്കുമെന്ന് ​ ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്​റ്റാലിൻ. ബി.ജെ.പി തമിഴ്​നാട്​ അധ്യക്ഷ തമിഴിസൈ സൗന്ദരരാജനാണ്​ സ്​റ്റാലിൻ ബി.ജെ.പി കേന ്ദ്രങ്ങളുമായി ബന്ധ​െപ്പടുന്നുണ്ടെന്ന്​ പ്രസ്​താവിച്ചത്​. കഴിഞ്ഞ ദിവസം അണ്ണാ ഡി.എം.കെ നേതാവും മന്ത്രിയുമായ ഡി .ജയകുമാറും ഇതേ വിഷയം ഉന്നയിച്ചിരുന്നു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിൽ അഞ്ച്​ മന്ത്രിമാരെ തരപ്പെടുത്താനാണ്​ സ്​റ്റാലി​​െൻറ ശ്രമമമെന്നും ജയകുമാർ പ്രസ്​താവിച്ചിരുന്നു. ടി.ആർ.എസ്​ നേതാവ്​ കെ.ചന്ദ്രശേഖരറാവുമായ സ്​റ്റാലി​​െൻറ കൂടിക്കാഴ്​ചയുടെ പശ്ചാത്തലത്തിലാണ്​ അദ്ദേഹം ഇങ്ങനെ പറഞ്ഞത്​. ചൊവ്വാഴ്​ച ജയകുമാറി​​െൻറ പ്രസ്​താവന മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്​ തമിഴിസൈ സൗന്ദരരാജനും ഇക്കാര്യം സ്​ഥിരീകരിച്ചത്​.

ഒരു വശത്ത്​ രാഹുൽ, മറ്റൊരു ഭാഗത്ത്​ ചന്ദ്രശേഖരറാവു, വേറൊരിടത്ത്​ മോദി എന്നീങ്ങനെയാണ്​ സ്​റ്റാലി​ൻ ബന്ധപ്പെടുന്നത്​. ഡി.എം.കെ നിറം മാറുന്നത്​ രാഷ്​ട്രീയത്തിൽ പതിവാണ്​. രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന്​ പറഞ്ഞ സ്​റ്റാലിൻ ചന്ദ്രശേഖര റാവുമായി ചർച്ച നടത്തി.

സൗഹൃദ കൂടിക്കാഴ്​ചയെന്ന്​ പറഞ്ഞ്​ ഒന്നര മണിക്കൂറോളം ചർച്ച നീണ്ടതും തമിഴിസൈ ചൂണ്ടിക്കാട്ടി. ഇൗ നിലയിലാണ്​ ബി.ജെ.പിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഇത്​ തെളിയിച്ചാൽ രാഷ്​ട്രീയം ഉപേക്ഷിക്കാമെന്നും അല്ലാത്തപക്ഷം മോദിയും തമിഴിസൈയും രാഷ്​ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമോയെന്നും ചോദിച്ച്​ സ്​റ്റാലിൻ രംഗത്തിറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkmk stalinmalayalam newsBJP
News Summary - Will Quit Politics If Proved; Says MK Stalin, Accused Of 'Talks' With BJP -india news
Next Story