Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടുത്ത...

അടുത്ത കൂടിക്കാഴ്​ചക്ക്​​ മുമ്പ്​ ഗുജറാത്തി കിച്ചഡി ഉണ്ടാക്കും;​ മോദിയോട്​ മോറിസൺ

text_fields
bookmark_border
modi-and-morison
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത തവണ കാണുന്നതിന്​ മുമ്പ്​ ത​​െൻറ അടുക്കളയിൽ ഗുജറാത്തി കിച്ചഡി ഉണ്ടാക്കി നോക്കുമെന്ന്​ ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ. മോദിയുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്​ചക്കിടെയാണ്​ മോറിസൺ ഇങ്ങ​നെ പറഞ്ഞത്​.

അദ്ദേഹത്തി​െൻറ ഇഷ്​ട വിഭവമാണ്​ ഗുജറാത്തി കിച്ചഡിയെന്ന്​​ മോദി തന്നോട്​ പറഞ്ഞിരുന്നു. മോദിയു​െട പ്രശസ്​തമായ ആലിംഗനം നേടാനും താൻ ഉണ്ടാക്കിയ സമൂസ പങ്കുവെക്കാനും മോദിക്കരികിൽ ഉണ്ടായിരുന്നെങ്കിലെന്ന്​ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

ആസ്​ട്രേലിയൻ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്​ച സമൂസയും മാങ്ങാ ചമ്മന്തിയും ഉണ്ടാക്കി അതി​​െൻറ ചിത്രം ട്വിറ്ററിലിട്ടിരുന്നു. നരേന്ദ്രമോദിയുമായി അത്​ പങ്കുവെക്കാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ‘ഇന്ത്യൻ മഹാസമുദ്രത്താൽ ബന്ധിക്കപ്പെട്ടു, ഇന്ത്യൻ സമൂസയാൽ ഐക്യപ്പെട്ടു’ എന്നായിരുന്നു ഈ ട്വീറ്റിന്​ പ്രധാനമന്ത്രിയുടെ മറുപടി. 

‘‘ഇന്ത്യയും ആസ്​ട്രേലിയയും തമ്മിൽ എപ്പോഴും അടുത്ത ബന്ധമാണ്​. ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്​ട്രങ്ങളെന്ന നിലയിൽ കോമൺവെൽത്ത്​ മുതൽ ക്രിക്കറ്റും അടുക്കളയും​ വരെ പോലും നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢവും ഭാവി ശോഭനവുമാണ്​.’’-മോദി ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല്​ തവണയാണ്​ ഇരു പ്രധാനമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്​ച നടത്തിയത്​. എന്നാൽ മോറിസണിന്​ രണ്ട്​ തവണ ഇന്ത്യ സന്ദർശനം റദ്ദാക്കേണ്ടി വന്നു. ആസ്​​േട്രലിയയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന്​ ജനുവരിയിലായിരുന്നു ആദ്യ തവണ യാത്ര റദ്ദാക്കിയത്​. കോവിഡ്​ 19 വ്യാപനത്തെ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ രണ്ടാംതവണയും മോറിസണിന്​ ഇന്ത്യ യാത്ര റദ്ദു ചെയ്യേണ്ടി വന്നു. 

ജി 20, ഇന്തോ-പസിഫിക്​ തുടങ്ങി നിരവധി വിഷയങ്ങൾ വെർച്വൽ കൂടിക്കാഴ്​ചയിൽ ഇരുവരും ചർച്ച ചെയ്​തു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsindia newsgujarathi kichadi
News Summary - will prepare gujarathi kichadi before meet modi next time -india news
Next Story