Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡ്​ സർക്കാർ...

ഉത്തരാഖണ്ഡ്​ സർക്കാർ സഹകരിച്ചില്ലെങ്കിൽ മഹാകുംഭമേള സ്വന്തം നിലയിൽ നടത്തുമെന്ന്​ അഖാഡ പരിഷത്ത്​

text_fields
bookmark_border
ഉത്തരാഖണ്ഡ്​ സർക്കാർ സഹകരിച്ചില്ലെങ്കിൽ മഹാകുംഭമേള സ്വന്തം നിലയിൽ നടത്തുമെന്ന്​ അഖാഡ പരിഷത്ത്​
cancel
camera_alt

representative image

ഡെറാഡൂൺ(ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡ്​ സർക്കാർ സഹകരിച്ചില്ലെങ്കിലും മഹാകുംഭ മേള ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സ്വന്തം നിലയിൽ നടത്താൻ അഖാഡ പരിഷത്ത്​ തീരുമാനം. 2021 ജനുവരിയിൽ ഹരിദ്വാറിൽ നടക്കാനിരിക്കുന്ന കുംഭമേളക്ക്​ ആവശ്യമായ ഒരുക്കങ്ങളൊന്നും സർക്കാർ ആരംഭിക്കാത്തതിൽ അതൃപ്​തി രേഖപ്പെടുത്തിയാണ്​ തീരുമാനം.

കുംഭ മേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ്​ അഖാഡ പരിഷത്തിന്‍റെ തീരുമാനം. ഇതു സംബന്ധിച്ച്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രിക്ക്​ കുറിപ്പ്​ നൽകിയതായി അഖാഡ പരിഷത്ത്​ പ്രസിഡന്‍റ്​ മഹന്ദ്​ നരേന്ദ്രഗിരി പറഞ്ഞു.

''ഒരുക്കങ്ങൾ നടത്തേണ്ടത്​ സർക്കാറിന്‍റെ കടമയാണ്​. പക്ഷെ ഇതുവരെ യാതൊരു പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഭരണകൂടത്തിന്‍റെ ഈ മനോഭാവത്തിൽ ഞങ്ങൾ സംതൃപ്​തരല്ല. പക്ഷെ ഉത്തരാഖണ്ഡ്​ സർക്കാർ സഹകരിക്കു​േമാ ഇല്ലയോ എന്നത്​ വിഷയമല്ല, കുംഭ മേള 2010ലേതുപോലെ മഹത്തായും ദൈവീകമായും നടക്കും.''- മഹന്ദ്​ നരേന്ദ്രഗിരി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uttarakhandKumbh Mela 2021Akhada parishad
News Summary - Will organize Maha Kumbh on our own if Uttarakhand govt doesn't cooperate: Akhada parishad
Next Story