അദാനിക്കെതിരായ ‘ഫോബ്സ്’ റിപ്പോർട്ട് രേഖപ്പെടുത്തില്ലെന്ന് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡല്ഹി: അദാനി- ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറക്കുന്നതിന് മുമ്പ് ‘ഫോബ്സ്’ റിപ്പോർട്ട് കോടതി രേഖപ്പെടുത്തണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തള്ളി.
ഗൗതം അദാനിയുമായും സഹോദരൻ വിനോദ് അദാനിയുമായും ബന്ധപ്പെട്ട് ‘ഫോബ്സ്’ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് രേഖയാക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് തള്ളിയത്.
കോൺഗ്രസ് നേതാവ് ജയ ഠാകുറിന്റെ അഭിഭാഷകൻ വരുൺ ഠാകുർ തിങ്കളാഴ്ച ഈ ആവശ്യമുന്നയിച്ചപ്പോൾ ഇല്ലെന്നും ആ റിപ്പോർട്ട് കോടതി രേഖപ്പെടുത്തില്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

