പഞ്ചാബിൽ സ്ഥാനാർഥിയാകില്ലെന്ന് കെജ് രിവാൾ
text_fieldsന്യൂഡൽഹി: പഞ്ചാബിൽ താൻ സ്ഥാനാർഥിയല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. പഞ്ചാബിൽ നിന്നുള്ള ആൾ തന്നെയായിരിക്കും എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. താൻ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും കെജ് രിവാൾ വ്യക്തമാക്കി.
ചൊവ്വാഴ്ച പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ സിസോദിയ നടത്തിയ പരാമർശമാണ് കെജ്രിവാൾ പഞ്ചാബിൽ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹത്തിനിടയാക്കിയത്. നിങ്ങൾ ആം ആദ് മിക്ക് വോട്ട് ചെയ്യുകയാണെങ്കിൽ കെജ്രിവാളിനാണ് ആ വോട്ട് എന്നായിരുന്നു പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞത്. ഇതാണ് കെജ് രിവാൾ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന തെറ്റിദ്ധാരണക്കിടയാക്കിയത്.
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പല അഭിപ്രായ സർവേകളും തെരഞ്ഞെടുപ്പിൽ ആം ആദ് മി മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ആം ആദ്മി അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി നാലിനാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്.
