ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് കശ്മീർ പ്രശ്നം പരിഹരിക്കാനാവില്ല -അമിത് ഷാ
text_fieldsന്യൂഡൽഹി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പ് ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് മാത്രം താഴ്വരയിലെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ. ചാനൽ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിരവധി പ്രശ്നം കശ്മീരിലുണ്ട്. ബി.ജെ.പിക്ക് ഒറ്റക്ക് അത് പരിഹരിക്കാൻ കഴിയില്ല. ഉചിതമായ സമയത്ത് മറ്റുള്ളവരുമായി അത് ചർച്ച ചെയ്യും. പ്രധാനമന്ത്രിയുടെ ഭരണത്തിൽ കീഴിൽ ഇന്ത്യ പൂർണമായും കശ്മീരിൽ വിജയം നേടുമെന്നാണ് താൻ വിശ്വസിക്കുന്നത്.
ഒഡിഷയിലും ആന്ധ്രാപ്രദേശിലും നക്സലൈറ്റുകളുടെ നെട്ടല്ല് തങ്ങൾ തകർത്തു. രാജ്യത്തിെൻറ ഒരുഭാഗത്തും ഭീകരവാദ പ്രവർത്തനങ്ങൾ അനുവദിക്കില്ല. ഭരണഘടനാപരമായ വഴികളിലൂടെയും കൂടിയാലോചനകളിലൂടെയും രാമക്ഷേത്രം നിർമിക്കണമെന്നാണ് തങ്ങളുടെ നിലപാട്. അതേസമയം രാമക്ഷേത്രം അയോധ്യയിൽ നിർമിക്കാനുള്ള ശ്രമം തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
