നിര്‍ഭയ കേസ്: പുനഃപരിശോധന ഹരജിയിൽ വിധി നാളെ
text_fieldsന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയിൽ നാളെ സുപ്രീംകോടതി വിധിപറയും. നിലവില്‍ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹരജിയിൽ കോടതി വാദം കേട്ടിരുന്നു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്.
മറ്റൊരാള്‍ ജീവനൊടുക്കി. മറ്റ് നാലു പ്രതികളായ അക്ഷയ്, പവന്, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈകോടതിയുടെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈകോടതിയുടെ വിധി മുമ്പ് സുപ്രീം കോടതി ശരിെവച്ചിരുന്നു. പ്രതികൾ വീണ്ടും പുനഃപരിശോധന ഹരജി നൽകുകയായിരുന്നു. 2012 ഡിസംബര്‍ 12നാണ് ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം ബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.
