Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു...

ഒരു വിട്ടുവീഴ്ചക്കുമില്ല; കർഷകർക്ക് വേണ്ടി എന്തും നേരിടാൻ തയാർ, ട്രംപിന്റെ തീരുവയിൽ മോദിയുടെ ആദ്യ പ്രതികരണം പുറത്ത്

text_fields
bookmark_border
narendra modi
cancel
camera_alt

നരേന്ദ്ര മോദി

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവയിൽ പ്രധാനമന്ത്രി ​നരേന്ദ്ര മോദിയുടെ പ്രതികരണം. കന്നുകാലി വളർത്തൽ, മീൻപിടിത്തക്കാർ, കർഷകർ എന്നിവരുടെ താൽപര്യങ്ങൾ ബലികഴിപ്പിച്ച് ഒരു ഒത്തുതീർപ്പിനുമില്ലെന്ന് മോദി പറഞ്ഞു. ഇതിന് കനത്ത വില നൽകേണ്ടി വരുമെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ എം.എസ് സ്വാമിനാഥൻ സെനിറ്ററി ഇന്റർനാഷണൽ കോൺഫറൻസിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. കർഷകരുടെ താൽപര്യങ്ങൾക്കാണ് നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. കർഷകർ, കന്നുകാലി വളർത്തുന്നവർ, മത്സതൊഴിലാളികൾ എന്നിവരുടെ താൽപര്യങ്ങൾ ഉയർത്തിപിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് കനത്ത വില നൽകേണ്ടി വരുമെന്ന് തനിക്കറിയാം. ഇന്ത്യ അതിന് തയാറാണെന്നും മോദി കൂട്ടിച്ചേർത്തു.

ഇ​ന്ത്യ​ക്കു​ള്ള തീ​രു​വ 50 ശ​ത​മാ​ന​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​യ​ർ​ത്തിയിരുന്നു. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 25 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്ക​ത്തി​നു പു​റ​മേ, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​നു പി​ഴ​യാ​യി 25 ശ​ത​മാ​നം കൂ​ടി അ​ധി​ക തീ​രു​വ ചു​മ​ത്തു​ന്ന എ​ക്സി​ക്യു​ട്ടി​വ് ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പു​വെ​ച്ചു. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്ക് തീ​രു​മാ​നം ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.

ആ​ഗ​സ്റ്റ് ര​ണ്ടി​ന് പ്ര​ഖ്യാ​പി​ച്ച പ​ക​ര​ച്ചു​ങ്കം ന​ട​പ്പാ​ക്കു​ന്ന​ത് മൂ​ന്നു​ത​വ​ണ മാ​റ്റി​വെ​ച്ച​ശേ​ഷം വ്യാ​ഴാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രി​ക്കേ​യാ​ണ് ട്രം​പി​െ​ന്റ ന​ട​പ​ടി. 25 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം വ്യാ​ഴാ​ഴ്ച നി​ല​വി​ൽ വ​രു​മെ​ങ്കി​ലും പി​ഴ​യാ​യി ചു​മ​ത്തി​യ 25 ശ​ത​മാ​നം അ​ധി​ക തീ​രു​വ 21 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. ഇ​ന്ത്യ​ക്കെ​തി​രെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ധി​ക​തീ​രു​വ ചു​മ​ത്തു​മെ​ന്ന് ട്രം​പ് ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന തീ​രു​വ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​രം ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ട്രം​പി​െ​ന്റ ആ​രോ​പ​ണം. യു​ക്രെ​യ്നു​മാ​യി യു​ദ്ധം തു​ട​രു​ന്ന റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ക്കെ​തി​രെ തീ​രു​വ​ക്ക് പു​റ​മേ, പി​ഴ​യും ചു​മ​ത്തു​മെ​ന്ന് ട്രം​പ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiTrade TariffsDonald Trump
News Summary - "Will Never Compromise PM's Strong Message to trump
Next Story