Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടിങ്​ യന്ത്രത്തിൽ...

വോട്ടിങ്​ യന്ത്രത്തിൽ ​കൃത്രിമം: ബി.എസ്.​പി കോടതിയിലേക്ക്​

text_fields
bookmark_border
വോട്ടിങ്​ യന്ത്രത്തിൽ ​കൃത്രിമം: ബി.എസ്.​പി കോടതിയിലേക്ക്​
cancel

ന്യൂഡല്‍ഹി: ഉത്തർ ​പ്രദേശ്​ തെരഞ്ഞെടുപ്പിൽ വോട്ടിങ്​ യന്ത്രത്തിൽ കൃത്രിമം നടന്നെന്ന് ആരോപണമുന്നയിച്ചതിന്​ പിന്നാലെ ബി.എസ്​.പി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ബി.എസ്.​പി അധ്യക്ഷ മായാവതിയാണ്​ ഇക്കാര്യം അറിയിച്ചത്​. 

രണ്ടോ മൂന്നോ ദിവസത്തിനകം തങ്ങൾ ഇൗ വിഷയത്തിൽ കോടതിയെ സമീപിക്കും. ഇല​ക്​ട്രോണിക്​ വോട്ടിങ്​ യ​ന്ത്രത്തിൽ കൃത്രിമം നടത്തിയാണ്​ ബി.ജെ.പി ജയിച്ചത്​. ബാലറ്റ്‌ പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മായാവതിയുടെ ആരോപണം നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. യു.പി തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റിൽ ബി.ജെ.പി 312 സീറ്റ്​ നേടിയപ്പോൾ ബി.എസ്.പി 19 സീറ്റിലും എസ്.പി 47 സീറ്റിലും സഖ്യപാർട്ടിയായി മത്സരിച്ച കോൺഗ്രസ്​ ഏഴ് ​സീറ്റിലുമാണ്​ ജയിച്ചത്​.

എസ്.പിയും കോണ്‍ഗ്രസും മായാവതിയുടെ ആരോപണത്തെ പിന്തുണച്ചതിന് ​പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും സമാന ആരോപണം ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayawati
News Summary - Will move court against EVM tampering
Next Story