Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിന്​ മുമ്പുള്ള...

കോവിഡിന്​ മുമ്പുള്ള സമ്പദ്​വ്യവസ്ഥയുടെ തകർച്ചയെ കുറിച്ച്​​ ദേവദൂതയുടെ​ മറുപടിയെന്ത്​? -നിർമല സീതാരാമനെതിരെ ചിദംബരം

text_fields
bookmark_border
കോവിഡിന്​ മുമ്പുള്ള സമ്പദ്​വ്യവസ്ഥയുടെ തകർച്ചയെ കുറിച്ച്​​ ദേവദൂതയുടെ​ മറുപടിയെന്ത്​? -നിർമല സീതാരാമനെതിരെ ചിദംബരം
cancel

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്​ വ്യാപനത്തിനും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കും കാരണം ദൈവത്തിൻെറ പ്രവൃത്തികളാണെന്ന ധനമന്ത്രി നിര്‍മല സീതാരാമൻെറ വിവാദ മറുപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. രാജ്യത്തി​െൻറ നികുതിവരുമാനം കുറയാൻ കാരണമായ കോവിഡ്​ മഹാമാരി ദൈവത്തിൻെറ പ്രവൃത്തിയാണെങ്കിൽ അതിന്​ മുമ്പ്​ 2017-2018, 2018-2019,2019-2020 സാമ്പത്തിക വര്‍ഷത്തിലുണ്ടായ സാമ്പത്തിക തകർച്ചക്ക്​ കാരണമെന്താണെന്ന്​ ദേവദൂത എന്ന നിലയിൽ നിർമല സീതാരാമൻ മറുപടി നൽകാമോ എന്ന്​ ചിദംബരം ട്വിറ്ററിലൂടെ ചോദിച്ചു.

ത്രൈമാസ ജി.ഡി.പി വളർച്ചാ നിരക്കിൽ ക്രമാനുഗതമായ ഇടിവ് ചൂണ്ടിക്കാട്ടിയ ചിദംബരം 2018-19 ലെ രണ്ടാം പാദത്തിലെ 7.1 ശതമാനത്തിൽ നിന്ന് ജി.ഡി.പി 2019-20ൻെറ നാലാം പാദത്തിൽ 3.1 ശതമാനമായി കുറഞ്ഞുവെന്നും നിരീക്ഷിച്ചു.

ജി.എസ്.ടി (ചരക്ക് സേവന നികുതി) ശേഖരണത്തിലെ കുറവ് പരിഹരിക്കുന്നതിന് നരേന്ദ്ര മോദി സർക്കാർ നൽകിയ രണ്ട് ഓപ്ഷനുകളും അസ്വീകാര്യമാണെന്നും ചിദംബരം ചുണ്ടിക്കാട്ടി. റിസർവ്​ ബാങ്കിൽ നിന്നും കൂടുതൽ കടം വാങ്ങാൻ സംസ്ഥാനങ്ങളോട്​ ആവശ്യപ്പെടുന്ന തരത്തിലാണ്​ പുതിയ നിർദേശം​. ഇത്​ സാമ്പത്തിക ഭാരം പൂർണമായും സംസ്ഥാനങ്ങളുടെ മുകളിലേക്ക് അടിച്ചേല്‍പ്പിക്കുന്നതാണിതെന്നും ചിദംബരം ട്വീറ്റിൽ പറയുന്നു. സാമ്പത്തിക ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രസർക്കാർ സ്വയം ഒഴിഞ്ഞുനിൽക്കുകയാണ്. ഇത് കടുത്ത വഞ്ചനയും നിയമ ലംഘനവുമാണെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക്​ കാരണം കോവിഡ്​ മൂലമുണ്ടായ ലോക്ഡൗണാണെന്ന വാദം പൊളളയാണെന്ന്​ കോൺഗ്രസ്​ നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTGDPP ChidambaramFinance MinisterNirmala Sitharaman
Next Story