Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Manohar Lal Khatta
cancel
Homechevron_rightNewschevron_rightIndiachevron_right'അടിസ്​ഥാന താങ്ങുവില...

'അടിസ്​ഥാന താങ്ങുവില ഇല്ലാതായാൽ രാഷ്​ട്രീയം വിടും'; ഹരിയാന മുഖ്യമന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: കർഷകരുടെ വിളകൾക്ക്​ ലഭി​േക്കണ്ട അടിസ്​ഥാന താങ്ങുവില ആരെങ്കിലും എടുത്തുകളയാൻ ശ്രമിച്ചാൽ താൻ രാഷ്​ട്രീയം ഉപേക്ഷിക്കുമെന്ന് ബി.ജെ.പി നേതാവും​ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ. ഹരിയാനയിലെ നർനോളിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അടിസ്​ഥാന താങ്ങുവില അവിടെയുണ്ടാകും. ആരെങ്കിലും അവ കളയാൻ ശ്രമിച്ചാൽ മനോഹർ ലാൽ ഖട്ടാർ രാഷ്​ട്രീയം അവസാനിപ്പിക്കും. അടിസ്​ഥാന താങ്ങുവില ആരും അവസാനിപ്പിക്കാൻ പോകുന്നില്ല. എം.എസ്​.പി നേരത്തേ അവിടെയുണ്ടായിരുന്നു. ഇപ്പോഴുമ​​ുണ്ട്​. ഭാവിയിലും ഇവിടെതന്നെയുണ്ടാകും' -ഖട്ടാർ പറഞ്ഞു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമറുമായി ഖട്ടാർ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. 'കർഷക പ്രതിഷേധം അവസനിപ്പിക്കാനുള്ള പ്രധാനമാർഗം ചർച്ചയാണ്​. ഈ പ്രശ്​നം ഉടൻ പരിഹരിക്കും.​ കാർഷിക നിയമത്തിലെ എല്ലാ ഭാഗങ്ങളെക്കുറിച്ചും കർഷകരുമായി ചർച്ച നടത്താൻ കേന്ദ്രം തയാറാണ്​' -ഖട്ടാർ ശനിയാഴ്ച എ.എൻ.ഐയോട്​ പറഞ്ഞിരുന്നു.

അതേസമയം മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക്​ കടന്നു. പഞ്ചാബ്​, ഹരിയാന, മഹാരാഷ്​ട്ര എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണ്​ പ്രക്ഷോഭത്തിൽ കൂടുതലായി അണിനിരന്നത്​.

കേ​ന്ദ്രസർക്കാറിനെതിരായ സമരം ശക്തമാക്കാനാണ്​ കർഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി കർഷകർ റിലേ നിരാഹാരം പ്രഖ്യാപിച്ചു. ഇന്നുമുതൽ 11 മണിക്കൂർ നിരഹാരമിരിക്കും. ഓരോ 24 മണിക്കൂറും നേതാക്കൾ മാറി സമരം തുടരുംഡിസംബർ 27ന്​ പ്രധാനമന്ത്രിയുടെ അടുത്ത 'മൻ കീ ബാത്തി'നിടെ എല്ലാവരും പാത്രം കൊട്ടി ശബ്​ദമുണ്ടാക്കണമെന്ന്​ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ ജഗ്​ജീത്​ സിങ്​ ധല്ലേവാല ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manohar Lal KhattarMSPHaryana CMFarm Laws
News Summary - Will leave politics if someone tries to abolish MSP says Haryana CM Khattar
Next Story