താജിക്കിസ്ഥാനിൽ നിന്ന് ഇന്ത്യൻ സൈനിക പിൻമാറ്റം തിരിച്ചടി സമ്മാനിക്കുമോ? പാകിസ്ഥാനും ചൈനക്കും കണ്ണ്
text_fieldsന്യൂഡൽഹി: ഇന്ത്യക്ക്, രാജ്യത്തിന് പുറത്തുള്ള ഏക എയർബേസായ താജിക്കിസ്ഥാനിലെ ദുഷാൻബേയിലുള്ള അയ്നി എയർബേസ് ഇനിയും തുടരേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇവിടെ നിന്ന് ഒടുവിൽ പിൻമാറാനുള്ള രാജ്യത്തിന്റെ തീരുമാനം തിരിച്ചടി സമ്മാനിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കാരണം അഫ്ഗാനിസ്ഥാന് തെട്ടടുത്ത് കിടക്കുന്ന ഈ പ്രദേശം ചൈനക്കും പാകിസ്ഥാനും കണ്ണുള്ള ഇടമാണ്. വ്യാപാരത്തിനും മിലിറ്ററി സാധ്യതക്കും ഒരുപോലെ അനുയോജ്യമായ സ്ഥലംകൂടിയാണ് ഇത്.
2002 ൽ എട്ടുകോടി ഡോളർ മുടക്കിയാണ് ഇത് ഇന്ത്യ വികസിപ്പിച്ചെടുത്തത്. 2022 മുതൽ രാജ്യം സൈനികരെ അവിടെ നിന്ന് പതിയെ പിൻമാറ്റുകയായിരുന്നു. ഇവിടേക്ക് ആദ്യം സൈന്യത്തെ നിയമിച്ചത് 1990 ലായിരുന്നു. അന്ന് താലിബാൻ അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കിയ കാലത്ത് അവരെ പ്രതിരോധിക്കാനായിരുന്നു മിലിറ്റിയെ നിയമിച്ചത്. അതേസമയം 2001ൽ അതേ താലിബാൻ അവിടെ ഭരണം പിടിച്ചപ്പോൾ ബദ്ധിമുട്ടിലായ ഇന്ത്യക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കാനും ഉപയോഗിച്ചത് ഈ എയർ ബേസായിരുന്നു.
തണ്ടു ദശാബ്ദങ്ങളായി രാജ്യം നടത്തിയിരുന്ന എയർബസാണ് ഇതോടെ ഇല്ലാതാവുന്നത്. ഒരുസമയത്ത് 200 സൈനികർവരെ അവിടെ തങ്ങിയിരുന്നു. അവർ മാത്രമല്ല, സുഖോയി 30 എം.കെ.ഐ ജെറ്റും ഇവിടെ ഉണ്ടായിരുന്നു ഇന്ത്യയുടേതായി. 2022 ൽ അവസാനിച്ച കരാർപ്രകാരം താജിക്കിസ്ഥാനിലെ എയറോഡ്രാമുകളുടെ വികസനത്തിനുള്ള എല്ലാ സാങ്കേതിക സഹായവും ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ തുടർന്ന് സംവിധാനങ്ങളെല്ലാം കൈമാറിയാണ് രാജ്യം അവിടെ നിന്ന് പിൻവാങ്ങുന്നത്.
അഫ്ഗാനിസ്ഥാനിലെ വഖാൻ ഇടനാഴിയിൽ നിന്ന് വെറും 20 കിലോമീറർ മാത്രം ദൂരെയാണ് അയ്നി എയർബേസ്. അതേസമയം ഈ മേഖല പാക് അധിനിവേശ കശ്മീരുമായും അതിർത്തി പങ്കിടുന്നു.
ഇതോടെ മറ്റൊരു രാജ്യവുമായും മിലിറ്ററി മേഖലകളില്ലാതാവുകയാണ് ഇന്ത്യക്ക്. അതേസമയം 2024 ൽ ഇന്ത്യയും മൗറീഷ്യസും ചേർന്ന് പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഇരട്ട ദ്വീപായ അഗലേഗയതിൽ സംയുക്ത എയർഷിപ്പും ജട്ടിയും സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ഭൂട്ടാനിലും ഇന്ത്യക്ക് മിലിറ്ററി ട്രെയിനിങ് ടീമുണ്ട്. ഇവരാണ് ഭൂട്ടാന് മിലിറ്റി പരിശീലനം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

