Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ ഭീതിയൊഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും, അത്​ ഞങ്ങളുടെ ചുമതല: അമിത്​ ഷാ

text_fields
bookmark_border
കോവിഡ്​ ഭീതിയൊഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും, അത്​ ഞങ്ങളുടെ ചുമതല: അമിത്​ ഷാ
cancel

കൊല്‍ക്കത്ത: വിവാദമായ പൗരത്വ ഭേദഗതി നിയമം കോവിഡ്​ ഭീതിയൊഴിഞ്ഞയുടനെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്​തുകൊണ്ടുപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തിൽ രണ്ട്​ ദിവസത്തെ പശ്ചിമ ബംഗാൾ പര്യടനത്തിന്​ എത്തിയതായിരുന്നു അമിത്​ ഷാ.

'പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സി.എ.എ. മമതയും കോൺ​ഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമവും പ്രചാരണ വിഷയമാക്കുമെന്ന സൂചനയാണ്​ അമിത്​ ഷാ ഇന്ന്​ നൽകുന്നത്​. ബംഗാളി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ തദ്ദേശീയര്‍ക്കിടയില്‍ വികാരമുണ്ടാക്കുകയും അത്​ ബംഗ്ലാദേശ്​ അതിർത്തി പ്രദേശങ്ങളിൽ വോട്ടാക്കി മാറ്റാനുമാണ്​​ ബി.ജെ.പി ലക്ഷ്യമിടുന്നത്​. നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും സി.എ.എ നടപ്പിലാക്കുമെന്ന്​ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ തൃണമൂല്‍ സര്‍ക്കാറിനെയും മമതാ ബാനർജിയേയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. പത്ത്​ വർഷത്തെ ഭരണത്തിൽ മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്​ ഉയരാൻ സാധിച്ചില്ലെന്നും അമിത്​ ഷാ പറഞ്ഞു. ബംഗാളിൽ വികസനം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര​ മോദിക്ക്​ ഒരു അവസരം നൽകണമെന്ന്​ വോട്ടർമാരോട്​ അദ്ദേഹം അഭ്യർഥിച്ചു. 'കോൺഗ്രസിനും തൃണമൂലിനും ഇടത്​ പാർട്ടികൾക്കും നിങ്ങൾ അവസരം നൽകി, ഇനി ഞങ്ങൾക്ക്​ ഒരു അവസരം നൽകൂ. അഞ്ച്​ വർഷത്തിനകം സുവർണ ബംഗാൾ സൃഷ്​ടിക്കും. -അമിത്​ ഷാ കൂട്ടിച്ചേർത്തു. ഏപ്രില്‍-മെയ് മാസത്തിലായിരിക്കും ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AMITH SHAHCABCitizenship Amendment ActCitizenship Lawbengal election 2021
Next Story