Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓക്​സിജൻ വിതരണം...

ഓക്​സിജൻ വിതരണം തടസപ്പെടുത്തുന്നവരെ തൂക്കിലേറ്റും -ഡൽഹി ഹൈകോടതി

text_fields
bookmark_border
ഓക്​സിജൻ വിതരണം തടസപ്പെടുത്തുന്നവരെ തൂക്കിലേറ്റും -ഡൽഹി ഹൈകോടതി
cancel

ന്യൂഡൽഹി: ഓക്​സിജൻ വിതരണം ആരെങ്കിലും തടസപ്പെടുത്തിയാൽ അയാളെ തൂക്കിലേറ്റുമെന്ന്​ ഡൽഹി ഹൈകോടതി. ഗുരുതരാവസ്ഥയിലുള്ള കോവിഡ്​ രോഗികൾക്ക്​ ആവശ്യമായ ഓക്​സിജൻ സിലിണ്ടറുകളുടെ ക്ഷാമവുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്ര അഗ്രസെൻ ആശുപത്രിയുടെ ഹരജി കേൾക്കവെയാണ്​ കോടതി ഇങ്ങനെ പറഞ്ഞതെന്ന്​ വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു​. രൂക്ഷമായ കോവിഡ്​ വ്യാപനത്തെ സുനാമിയെന്നാണ്​​ കോടതി വിശേഷിപ്പിച്ചത്​.

''നമ്മൾ ഇതിനെ തരംഗം എന്നാണ്​ വിളിക്കുന്നത്​. യഥാർഥത്തിൽ സുനാമിയാണ​്​.''-കോടതി അഭിപ്രായപ്പെട്ടു. ആശുപത്രികൾ, ആരോഗ്യ രം​ഗത്തെ തൊഴിലാളികൾ, മരുന്നുകൾ, ഭൗതിക സാഹചര്യങ്ങൾ, പ്രതിരോധ മരുന്നുകൾ, ഓക്​സിജൻ എന്നിവയുമായി ബന്ധപ്പെട്ട്​ ഇതുവരെ നടത്തിയ ഒരുക്കങ്ങളെ കുറിച്ചും കോടതി ആരാഞ്ഞു.

ഡൽഹിയിൽ 480 മെട്രിക്​ ടൺ ഓക്​സിജൻ ലഭിച്ചില്ലെങ്കിൽ ആരോഗ്യ സംവിധാനം തകരുമെന്ന്​ ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ഓക്​സിജന്‍റെ ആശങ്കാജനകമായ ക്ഷാമം നിരവധി ആശുപത്രികൾ ഉന്നയിക്കുന്നുണ്ട്​. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പരാതി നിരവധി ആശുപത്രികൾ ഉന്നയിച്ചിട്ടുണ്ട്​.

''ഞങ്ങൾക്ക്​ 480 മെട്രിക്​ ടൺ ഓക്​സിജൻ കിട്ടിയില്ലെങ്കിൽ സംവിധാനം തകരും. ഇത്​ 24 മണിക്കൂറായി കണ്ടുകൊണ്ടിരിക്കുകയാണ്​. എന്തെങ്കിലും ദുരന്തം സംഭവിക്കും.''- ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച 297 മെട്രിക്​ ടൺ ഓക്​സിജൻ മാത്രമാണ്​ ലഭിച്ചതെന്ന്​ കോടതിയെ അറിയിച്ച ഡൽഹി സർക്കാർ ഓക്​സിജൻ അനുവദിച്ചതിന്‍റെയും വിതരണത്തിന്‍റെയും വ്യക്തവും വിശദവുമായ സത്യവാങ്​മൂലം കേന്ദ്രത്തിൽ നിന്ന്​ തേടുകയും ചെയ്​തു.

ഓക്​സിജൻ വിതരണം തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരം കേന്ദ്രത്തേയും അറിയിക്കണമെന്നും അപ്പോൾ അവർക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.

''ഡൽഹിക്ക്​ 480 മെട്രിക്​ ടൺ ഓക്​സിജൻ എപ്പോൾ ലഭിക്കും ​​? പറയൂ'' -കോടതി കേന്ദ്രസർക്കാറിനോട്​ ചോദിച്ചു.

സംസ്ഥാനങ്ങളാണ്​ ഓക്​സിജനു വേണ്ടിയുള്ള ടാങ്കറുകൾ അയക്കുന്നതന്നും തങ്ങൾ അവരെ സഹായിക്കുക മാത്രമാണ്​ ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു. ഡൽഹിയിൽ എല്ലാം തങ്ങൾ ചെയ്യണമെന്ന സ്ഥിതിയാണ്​. ഡൽഹി സർക്കാറും തങ്ങൾക്കൊപ്പം ജോലി ചെയ്യണമെന്നും കേ​ന്ദ്രം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtOxygen supply​Covid 19
News Summary - Will Hang That Man: Delhi High Court On Anyone Obstructing Oxygen Supply
Next Story